Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസംസ്ഥാന ജൂനിയർ...

സംസ്ഥാന ജൂനിയർ റാങ്കിങ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്

text_fields
bookmark_border
പത്തനംതിട്ട: സംസ്ഥാന ജൂനിയർ റാങ്കിങ് ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡി യം വേദിയാകുന്നു. 16 മുതൽ 20 വരെയാണ് മത്സരങ്ങൾ. അണ്ടർ-17 അണ്ടർ-19 എന്നീ വിഭാഗങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 700ലധികം പേർ പങ്കെടുക്കും. ആദ്യമായാണ് സംസ്ഥാനതലത്തിലുള്ള റാങ്കിങ് ചാമ്പ്യൻഷിപ്പിന് പത്തനംതിട്ട വേദിയാകുന്നത്. സംസ്ഥാന ടീമിൽ ഇടംതേടാനുള്ള പ്രധാനപ്പെട്ട ടൂർണമൻെറുകളിൽ ഒന്നാണ് റാങ്കിങ് ടൂർണമൻെറ് സംസ്ഥാനത്തെ മുൻനിര ജൂനിയർ കളിക്കാരായ എൻ.പി. ഉദിത്, ജേക്കബ് തോമസ്, ശ്രീധർ ശ്രീകുമാർ, എസ്.ഡി. ആദിത്യൻ, അർച്ചന വർഗീസ്, ദിയ അരുൺ, ഗായത്രി നമ്പ്യാർ, അഞ്ജലി പ്രദീപ്, പവിത് നവീൻ, നയന ഒയാസിസ്, ടി.ആർ. ഗൗരികൃഷ്ണ എന്നിവർ മാറ്റുരക്കും. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോബിൻ പീറ്റർ ചെയർമാനായ ഓർഗനൈസിങ് കമ്മിറ്റിയാണ് ചാമ്പ്യൻഷിപ്പിന് നേതൃത്വം നൽകുന്നത്.16ന് രാവിലെ 9.15ന് കലക്ടർ പി.ബി. നൂഹ് അഞ്ചുദിവസം നീളുന്ന ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്യും. 20ന് രാവിലെ മുതൽ നടക്കുന്ന ഫൈനൽ മത്സരങ്ങളിൽ മുൻ പൊലീസ് ഡയറക്ടർ ജനറൽ ജേക്കബ് പുന്നൂസ് മുഖ്യാതിഥിയാകും. വാർത്തസമ്മേളനത്തിൽ ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ റോബിൻ പീറ്റർ, ജില്ല ബാഡ്മിൻറൺ അസോസിയേഷൻ പ്രസിഡൻറ് ടി. ബിനുരാജ്, ഹോണററി സെക്രട്ടറി ടി.ആർ. രാജേഷ്, മാത്യു തോമസ്, ബെന്നി അജന്ത, ദിനേശ് പരുത്തിയാനിക്കൽ, എം. റോയ്, മോൻസി എന്നിവർ പങ്കെടുത്തു. സൗജന്യ ട്യൂഷൻ നടപ്പാക്കണം പത്തനംതിട്ട: പഠന നിലവാരം ഉയർത്താൻ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വേണ്ടി സർക്കാർ തലത്തിൽ സൗജന്യ ട്യൂഷൻ പദ്ധതി ആവിഷ്കരിക്കണമെന്ന് സാമൂഹികനീതി സംരക്ഷണ സമിതി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മെച്ചപ്പെട്ട ജീവിതസാഹചര്യം ഇല്ലാത്തത് മൂലം പിന്നാക്ക വിദ്യാർഥികൾ ഭൂരിപക്ഷത്തിനും പഠനം മികവുറ്റതാക്കാൻ കഴിയാതെ വരുന്നു. ജില്ല പ്രസിഡൻറ് കലഞ്ഞൂർ എൽ. ചിത്ര അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് എൻ.ജെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.ബി. ബാബുരാജ്, എൻ കെ. അനിൽകുമാർ, പി.ജെ. മനോജ് സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story