Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലയിലെ മുഴുവന്‍...

ജില്ലയിലെ മുഴുവന്‍ മലയോര പട്ടയങ്ങളും ഉടന്‍ വിതരണം ചെയ്യും

text_fields
bookmark_border
പത്തനംതിട്ട: ജില്ലയിലെ മുഴുവന്‍ മലയോര പട്ടയങ്ങളും ഉടന്‍ വിതരണം ചെയ്യാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ വിള ിച്ച ഉന്നതതല യോഗം തീരുമാനിച്ചു. രാജു എബ്രഹാം എം.എൽ.എയുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു യോഗം. 6362 പേര്‍ക്കാണ് ഇനിയും പട്ടയം നല്‍കാനുള്ളത്. റിസര്‍വ് സ്റ്റാറ്റസില്‍ ഉള്ള ഭൂമി സര്‍വേ ചെയ്താലേ മരം മുറിക്കാനുള്ള അവകാശം ഉള്‍പ്പെടെയുള്ള പട്ടയം നല്‍കാന്‍ കഴിയൂ. കരികുളം എസ്റ്റേറ്റ് കോളനിയിലെ 96 കുടുംബത്തിനും അത്തിക്കയം 46ലെ 101 പേര്‍ക്കുമുള്ള പട്ടയം ആഗസ്റ്റില്‍ വിതരണം ചെയ്യും. കോട്ടപ്പാറയിലെ 67 കുടുംബത്തിന് പട്ടയത്തിൻെറ മഹസര്‍, സ്‌കെച്ച് എന്നിവ തയാറാക്കി 12 (1) നോട്ടീസ് പരസ്യപ്പെടുത്തി. പമ്പാവാലിയില്‍ 2818 പട്ടയം വിതരണം ചെയ്തിരുന്നു. പിന്നീട് അപേക്ഷ നല്‍കിയ 104 പേര്‍ക്കുള്ള പട്ടയ നടപടി വേഗത്തിലാക്കാനും തീരുമാനിച്ചു. തെക്കേതൊട്ടി പ്രദേശം വനഭൂമിയാണെന്ന വാദം തള്ളാന്‍ യോഗം തീരുമാനിച്ചു. കടുമീന്‍ചിറ 237, പരുവ 176, കക്കുടുക്ക 126, വേലംപ്ലാവ് 16, പെരുന്തേനരുവി 114 എന്നീ സ്ഥലങ്ങളില്‍ പൂര്‍ത്തിയാക്കിയ സര്‍വേ റിപ്പോർട്ട് സര്‍ക്കാറിനു സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. വലിയ പതാല്‍ പ്രദേശത്തെ ഭൂമി സെറ്റില്‍മൻെറ്, നാട്ടിന്‍പുറം എന്ന നിലയില്‍ വേര്‍തിരിക്കാന്‍ തീരുമാനിച്ചു. അരയാഞ്ഞിലിമണ്ണിലെ ആദിവാസി സെറ്റില്‍മൻെറില്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍ക്ക് 1993ലെ ചട്ടപ്രകാരം പതിച്ചുനല്‍കാന്‍ തീരുമാനിച്ചു. എയ്ഞ്ചല്‍വാലിയിലെ ഭൂമി അളന്ന് തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ റാന്നി തഹസില്‍ദാറെ ചുമതലപ്പെടുത്തി. വെച്ചൂച്ചിറ എക്‌സ്സര്‍വിസ്‌മെന്‍ കോളനിയിലെ ഭൂമി പരിശോധിച്ച് പട്ടയ നടപടി നീക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തി വടശേരിക്കരയില്‍ 58 കുടുംബത്തിന് പട്ടയം നല്‍കാനുള്ള തടസ്സം നീക്കാനും കലക്ടറെ ചുമതലപ്പെടുത്തി. ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, കോന്നിതാഴം, അരുവാപ്പുലം, കലഞ്ഞൂര്‍, പമ്പാവാലി, അറയാഞ്ഞിലിമണ്‍, കുടമുരുട്ടി തുടങ്ങിയ സ്ഥലങ്ങളിലെ 1977 ജനുവരി ഒന്നിന് മുമ്പുള്ള കൈവശ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാറിൻെറ ക്ലിയറന്‍സ് ലഭിച്ചാലെ സാധുവായ പട്ടയം വിതരണം ചെയ്യാന്‍ കഴിയൂ. രാജു എബ്രഹാം എം.എൽ.എയും അന്നത്തെ കലക്ടര്‍ ലളിതാംബികയും ചേര്‍ന്ന് ഈ മേഖലയില്‍ കൃഷിക്കാരുടെ ഭൂമി അളന്നുതിരിച്ച് മഹസര്‍ തയാറാക്കാന്‍ 2010ല്‍ നടപടി തുടങ്ങിയിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ മഹസര്‍ തയാറാക്കി. എന്നാല്‍, ഇത് വനംവകുപ്പ് അംഗീകരിച്ചില്ല. നല്‍കിയ ഏതാനും പട്ടയങ്ങള്‍ സാധുവല്ലെന്ന് ചൂണ്ടിക്കാട്ടി വനം വകുപ്പ് കത്ത് നല്‍കുകയും ചെയ്തു. തുടര്‍ന്ന് കലക്ടര്‍ വിലയില്ലാത്ത പട്ടയം റദ്ദാക്കി. ഓരോ കുടുംബത്തിൻെറയും ഭൂമി കൃത്യമായി അളന്ന് മഹസര്‍ പൂര്‍ത്തിയാക്കാന്‍ പത്തനംതിട്ട കലക്ടറെ യോഗം ചുമതലപ്പെടുത്തി. ഇതിനാവശ്യമുള്ള പ്രത്യേക സംഘത്തെ രൂപവത്കരിക്കും. മൂന്നുമാസംകൊണ്ട് സര്‍വേ പൂര്‍ത്തിയാക്കും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, രാജു എബ്രഹാം എം.എൽ.എ, റവന്യൂ സെക്രട്ടറി ഡോ. വി. വേണു, ലാന്‍ഡ് റവന്യൂ കമീഷണര്‍ സി.എ. ലത, കലക്ടര്‍ പി.ബി. നൂഹ്, ഡെപ്യൂട്ടി കലക്ടര്‍ എല്‍.ആര്‍. ജയമോഹനന്‍, റാന്നി തഹസില്‍ദാര്‍ എന്‍ ബാലസുബ്രഹ്മണ്യം, മല്ലപ്പള്ളി തഹസില്‍ദാര്‍ സാജന്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story