Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമണലെടുക്കൽ നടപടി...

മണലെടുക്കൽ നടപടി തുടങ്ങി

text_fields
bookmark_border
ശബരിമല: പ്രളയത്തിൽ പമ്പ-ത്രിവേണിയിൽ അടിഞ്ഞുകൂടിയ മണലിൽനിന്ന് 20,000 ക്യുബിക് മീറ്റർ മണൽ ഏറ്റെടുക്കുന്ന നടപടി ആരം ഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന് സൗജന്യമായാണ് സംസ്ഥാന സർക്കാർ ഇത്രയും അളവ് മണൽ നൽകുന്നത്. കഴിഞ്ഞ മന്ത്രിസഭ യോഗ തീരുമാനപ്രകാരമാണിത്. 10,000 ക്യുബിക് മീറ്റർ മണൽ നിലക്കലിലെ നിർമാണ പ്രവർത്തനങ്ങൾക്കായി കൊണ്ടുപോകും. പമ്പയിലേക്ക് 5000 ക്യൂബിക് മീറ്ററും 5000 ക്യൂബിക് മീറ്റർ ശബരിമലയിലേക്കും കൊണ്ടുപോകും. ശബരിമലയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മണൽ പമ്പയിൽ ദേവസ്വം വക പ്രത്യേക സ്ഥലത്ത് സൂക്ഷിക്കും. മണൽ നീക്കംചെയ്യലിൻെറ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പദ്മകുമാർ നിർവഹിച്ചു. ദേവസ്വം ബോർഡ് അംഗം അഡ്വ. എൻ. വിജയകുമാർ, എക്സിക്യൂട്ടിവ് എൻജിനീയർ അജിത് കുമാർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story