Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2019 5:01 AM IST Updated On
date_range 1 May 2019 5:01 AM ISTഗതാഗത വകുപ്പും കനിയുന്നില്ല; കാഴ്ചയും േബാധവും നഷ്ടെപ്പട്ട് സാനു ബാബു ആശുപത്രിയിൽ തുടരുന്നു
text_fieldsbookmark_border
പത്തനംതിട്ട: അക്രമിയുടെ വെട്ടേറ്റ് കാഴ്ചയും ബോധവും നഷ്ടപ്പെട്ട് രണ്ടു മാസത്തിലേറെയായി ആശുപത്രിയിൽ കഴിയുന് ന കെ.എസ്.ആർ.ടി.സി ഡ്രൈവറോട് ഡിപ്പാർട്മൻെറ് കരുണ കാണിച്ചില്ലെന്ന് പരാതി. പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ ഏനാദിമംഗലം കുറുമ്പുകര വാർഡ് ശ്രീവിലാസത്തിൽ സാനു ബാബുവാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നത്. അടിയും വെട്ടുമേറ്റ് ഒരു കണ്ണിൻെറ കാഴ്ച നഷ്ടപ്പെട്ടു. ഇടതു കാലിൽ മൂന്ന് ശസ്ത്രക്രിയ കഴിഞ്ഞു. തലക്കേറ്റ അടിയിൽ തലച്ചോറിൽ ക്ഷതങ്ങളുണ്ട്. സ്വബോധത്തോടെ സംസാരിക്കാനോ പ്രതികരിക്കാനോ കഴിയാത്ത സ്ഥിതിയാണ്. അമ്മയെ അസഭ്യം പറഞ്ഞതിനു പൊലീസിൽ പരാതി നൽകിയതിൻെറ വൈരാഗ്യത്തിലാണ് വെട്ടിയത്. കേസിൽ അയൽക്കാരനായ മഹേഷിനെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാനു ബാബുവിനു ഒരുവർഷംകൂടിയേ സർവിസുള്ളൂ. കിട്ടാനുള്ള ആനുകൂല്യങ്ങൾ ചികിത്സക്ക് ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും സാധിക്കിെല്ലന്ന മറുപടിയാണേത്ര ലഭിച്ചത്. പി.എഫ്, ഗ്രാറ്റ്വിറ്റി എന്നിവക്കായി സഹോദരൻ ഗതാഗതമന്ത്രിയെ സമീപിച്ചപ്പോൾ ബസ് അപകടം അല്ലാതെയുള്ള ചികിത്സക്ക് നിയമപ്രകാരം സാധിക്കില്ല എന്നാണ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അപേക്ഷിക്കാനായിരുന്നു മന്ത്രിയുടെ ഉപദേശം. അവിവാഹിതനായ സാനുവാണ് 82 വയസ്സായ അമ്മയെ സംരക്ഷിക്കുന്നത്. ഇതുവരെ എട്ടുലക്ഷത്തോളം രൂപ ആശുപത്രിയിൽ ചെലവായി. അതിൽ മൂന്നര ലക്ഷം ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് നൽകി. ബാക്കി തുക നൽകാനാവാത്തതിനാൽ ആശുപത്രി വിടാൻ കഴിയാത്ത അവസ്ഥയിലാണ്. സഹകരണ ബാങ്കിൽനിന്ന് ലോണെടുത്ത് വെച്ച വീടും സ്ഥലവും വിൽക്കാൻ തീരുമാനിച്ചെങ്കിലും അതിലെ പേപ്പറുകളിൽ ഒപ്പിടാൻേപാലും കഴിയാത്ത അവസ്ഥയിലാണ് സാനു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story