Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2019 5:01 AM IST Updated On
date_range 18 March 2019 5:01 AM ISTവെള്ളമില്ലാതെ ഗാന്ധിനഗർ ലക്ഷംവീട് കോളനി
text_fieldsbookmark_border
അടൂർ: നഗരസഭ ഒന്നാം വാർഡിലെ ഗാന്ധിനഗർ ലക്ഷംവീട് കോളനിയിൽ വീട്ടുകാർ കുടിവെള്ളത്തിനു നെേട്ടാട്ടമോടുന്നു. ജല അ തോറിറ്റിയുടെ പൈപ്പിലും പൊതുകിണറ്റിലും വെള്ളമില്ല. കുഴൽക്കിണർ നാശാവസ്ഥയിലാണ്. നഗരസഭ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ജല അതോറിറ്റി പൈപ്പ് ലൈനിൽ വെള്ളമെത്തിയിട്ട് ആറു മാസമായി. ഉയർന്ന പ്രദേശമായതിനാൽ ശക്തിയായി പമ്പിങ് നടത്തിയെങ്കിലേ വെള്ളമെത്തു. ജലക്ഷാമം പരിഹരിക്കാൻ നേരേത്ത നാല് കുഴൽക്കിണർ സ്ഥാപിച്ചതാണ്. കുഴൽക്കിണറിെൻറ തകരാർ പരിഹരിക്കുന്നതിന് ഭൂഗർഭജല വകുപ്പ് അധികൃതരുടെ നിർദേശപ്രകാരം 39,000 രൂപ നഗരസഭയിൽനിന്ന് അടച്ചു. സമയത്തിന് എസ്റ്റിമേറ്റ് തയാറാക്കാഞ്ഞതിനാൽ തുടർനടപടി ഉണ്ടായില്ല. ടാങ്കറിൽ വെള്ളം എത്തിക്കുകയെ ഇനി മാർഗമുള്ളൂ. ജല അതോറിറ്റിയുടെ പൈപ്പിൽകൂടി വെള്ളം കിട്ടിയാൽ ജലക്ഷാമത്തിനു പരിഹാരമാകും. അധികൃതർ അനങ്ങാപ്പാറ നയം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story