Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 5:01 AM IST Updated On
date_range 8 March 2019 5:01 AM ISTശബരിമലയോട് സി.പി.എം ചെയ്തത് വിശ്വാസികൾ മറക്കില്ല -കെ. സുരേന്ദ്രൻ
text_fieldsbookmark_border
തിരുവല്ല: ശബരിമലയോട് സി.പി.എം ചെയ്തത് കേരളത്തിലെ വിശ്വാസികൾ മറക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. തിരുവല്ലയിൽ പരിവർത്തൻ യാത്രക്ക് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ്പരിവാറും കർമസമിതിയും ശബരിമലക്കുവേണ്ടി രംഗത്തിറങ്ങി. ആയിരക്കണക്കിന് പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നൂറുകണക്കിന് ആളുകൾ ജയിലിലായി. കെ. സുധാകരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഒളിച്ചോടി. പത്തനംതിട്ട എം.പി ആേൻറാ ആൻറണിയെ ഈ വിഷയത്തിൽ വിശ്വാസികൾ കണ്ടോ. അദ്ദേഹം തിരിഞ്ഞുനോക്കിയോ. അത് വിശ്വാസികൾ മറക്കരുത്. നമ്മുടെ വിശ്വാസം ഹനിക്കപ്പെട്ടപ്പോൾ നമ്മുടെ നെഞ്ച് തകർന്നപ്പോൾ തിരിഞ്ഞുനോക്കാത്ത എം.പിയെ നിങ്ങൾ മനസ്സിലാക്കണം. തൃപ്തി ദേശായിയെ ക്ഷണിച്ചുകൊണ്ടുവന്ന വ്യക്തിയാണ് വീണ ജോർജ്. വിശ്വാസം തകർക്കാനും ദ്രോഹിക്കാനും മുന്നിൽനിന്ന ഈ രണ്ട് വ്യക്തികളെയും ജനം തിരിച്ചറിയണം. ബംഗാൾ ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്ന സി.പി.എമ്മും കോൺഗ്രസും എന്തിനാണ് കേരളത്തിൽ പരസ്പരം മത്സരിക്കുന്നത്. കേരളം ഇതുവരെ കണ്ട ഈ മുന്നണികളെ വരുന്ന തെരഞ്ഞെടുപ്പോടെ ജനം തിരസ്കരിക്കും. അതാണ് പരിവർത്തൻ യാത്രയിൽ ഉടനീളം തനിക്ക് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡൻറ് പ്രസന്നകുമാർ കുറ്റൂർ അധ്യക്ഷതവഹിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ ജി. രാമൻനായർ, സെക്രട്ടറി ജെ. പത്മകുമാർ, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡൻറ് പുഞ്ചക്കരി സുരേന്ദ്രൻ, ബി.ജെ.പി സംസ്ഥാന സമിതിയംഗം, കെ.ആർ. പ്രതാപചന്ദ്ര വർമ, ജില്ല പ്രസിഡൻറ് അശോകൻ കുളനട, ജില്ല ജനറൽ സെക്രട്ടറിമാരായ ഷാജി ആർ.നായർ, എസ്.എൻ. ഹരികൃഷ്ണൻ, പി. സുധീർ, രാജി പ്രസാദ്, ജി. നരേഷ് കുമാർ, വിജയകുമാർ മണിപ്പുഴ, വിനോദ്കുമാർ തിരുമൂലപുരം, ടി.ആർ. അജിത്കുമാർ, മധു പരുമല, നിരണം രാജൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story