Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2019 5:01 AM IST Updated On
date_range 23 Feb 2019 5:01 AM ISTപുലിമലപ്പാറയിലെ പാറഖനനം: ചായലോട് ജനകീയസമിതി ഏനാദിമംഗലം പഞ്ചായത്ത് ഉപരോധിച്ചു
text_fieldsbookmark_border
അടൂർ: മാനംമുട്ടിനിൽക്കുന്ന ഏനാദിമംഗലത്തെ മലനിരകളെ തകർക്കാനുള്ള നീക്കത്തിന് താക്കീതായി ചായലോട് ജനകീയസമിതി ഏനാദിമംഗലം പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. മയിലുകളുടെ സ്വൈര വിഹാരകേന്ദ്രവും പ്രകൃതിരമണീയവുമായ പുലിമലപ്പാറമലയിൽ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ ഹൈകോടതിയിൽ സമർപ്പിച്ച ഹരജി നിലനിൽക്കെ ക്വാറിയുടമ മറ്റൊരു ബെഞ്ചിൽനിന്ന് യന്ത്രസാമഗ്രികൾ സ്ഥാപിക്കാൻ കോടതിയെ തെറ്റിദ്ധരിപ്പിച്ച് വിധി നേടുകയായിരുന്നുവെന്ന് സമരസമിതി ആരോപിക്കുന്നു. പരാതിക്കാരുടെയും കേസിലെ എതിർകക്ഷികളുടെയും ഭാഗം കേൾക്കാതെ ലൈസൻസ് നൽകിയതിനെതിരെ പരാതി സമർപ്പിക്കാൻ പഞ്ചായത്തിലെത്തിയ പ്രദേശവാസികളോട് മോശമായി പെരുമാറിയതിനെ തുടർന്ന് സെക്രട്ടറിയെ ഉപരോധിക്കുകയായിരുന്നു. അടൂർ എസ്.ഐ രമേശെൻറയും ഏനാത്ത് അഡീഷനൽ എസ്.ഐ ജയദാസിെൻറയും നേതൃത്വത്തിൽ സമരക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരസമിതി പ്രവർത്തകർ പിരിഞ്ഞു പോയത്. ജനകീയ അഭിപ്രായം മാനിക്കാതെ ലൈസൻസ് നടപടികളുമായി പഞ്ചായത്ത് മുന്നോട്ട് നീങ്ങിയാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനകീയ സമിതി പ്രസിഡൻറ് മാത്യു ജോൺ, സെക്രട്ടറി പി.കെ. തോമസ് എന്നിവർ പറഞ്ഞു. ഏനാദിമംഗലത്തെ ക്വാറി നടത്തിപ്പുകാരും പഞ്ചായത്ത് സെക്രട്ടറിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് വിജിലൻസ് അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story