Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2019 5:01 AM IST Updated On
date_range 23 Feb 2019 5:01 AM ISTപെരുമ്പെട്ടിയിൽ സംയുക്ത വനം സർവേ തുടരുന്നു
text_fieldsbookmark_border
മല്ലപ്പള്ളി: പെരുമ്പെട്ടിയിൽ വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത വനം സർവേ തുടരുന്നു. കൂവപ്ലാവിൽനിന്നാണ് കഴിഞ്ഞ ദ ിവസം സർവേ ആരംഭിച്ചത്. മുക്കോണിലെ കണ്ണാടിക്കല്ലിനോട് ചേർന്നുള്ള ഒന്നാം നമ്പർ ജണ്ട സ്ഥിതി ചെയ്യുന്ന സ്ഥലമാണിവിടം. തടത്തിൽപടി അഴകത്താനി വഴി ചുട്ടുമൺ ഭാഗത്തേക്കാണ് സർവേ പുരോഗമിക്കുന്നത്. കണ്ണാടിക്കല്ലുകളുടെയും ജണ്ടയുടെയും സ്ഥാനം കൃത്യമായി പുനർനിർണയിക്കുന്ന ജോലിയാണ് ആദ്യം നടക്കുക. സ്ഥാനമാറ്റം വന്നതും നശിച്ചുപോയതുമായ കണ്ണാടിക്കല്ലുകൾ യഥാസ്ഥാനത്ത് ഉറപ്പിച്ച് പെയിൻറു ചെയ്യുന്നുണ്ട്. കാട് വെടിത്തെളിക്കാൻ വനം വകുപ്പ് നാല് ജോലിക്കാരെ നിയോഗിച്ചിട്ടുണ്ട്. നാട്ടുകാരുടെ പങ്കാളിത്തവുമുണ്ട്. വിശദമായ സർവേക്ക് കാലതാമസം ഉണ്ടാകുന്നതിനാൽ കൂടുതൽ സർവേയർമാരെ നിയോഗിക്കണമെന്നാണ് സമരസമിതിയുടെ അവശ്യം. 12 പേരാണ് കഴിഞ്ഞ ദിവസം സർവേയിൽ ഏർപ്പെട്ടത്. തർക്കമേഖല ഉൾപ്പെടുന്ന സർവേ നമ്പറിൽപെട്ട ഭൂമി അളക്കണമെന്നാണ് മന്ത്രിതല യോഗത്തിലെ തീരുമാനം. പെരുമ്പെട്ടി വില്ലേജിലെ ഭൂമിയെക്കുറിച്ച് മാത്രമാണ് തർക്കമുള്ളത്. അങ്ങാടി, ചേത്തയ്ക്കൽ വില്ലേജുകളിൽപെട്ട പ്രദേശങ്ങളിലെ വനവും വലിയകാവ് വനം ആലപ്ര റിസർവുമായി അതിർത്തി പങ്കിടുന്ന പ്രദേശവും അളക്കാൻ വനം വകുപ്പ് ഉദ്ദേശിക്കുന്നുണ്ടെങ്കിൽ സർവേ സംഘത്തെ അധികമായി നിയോഗിക്കണമെന്ന് സമരസമതി കൺവീനർ സന്തോഷ് പെരുമ്പെട്ടി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story