Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആംപ്ലിഫയർ മോഷ്​ടാക്കൾ...

ആംപ്ലിഫയർ മോഷ്​ടാക്കൾ അറസ്​റ്റിൽ

text_fields
bookmark_border
അടൂർ: ആംപ്ലിഫയറുകൾ മോഷ്ടിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ. കുന്നിട, അഞ്ചുമല പുത്തൻവീട്ടിൽനിന്ന് മാങ്കൂട്ടത്ത് വാ ടകക്ക് താമസിക്കുന്ന ഉണ്ണി (22), കൊടുമൺ ഐക്കാട് പന്നിക്കുഴി ദിലീപ് ഭവനത്തിൽ ദിലീപ് (22) എന്നിവരെയാണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. 19ന് വൈകീട്ട് മൂന്നിന് കുറുമ്പകര തിരുമങ്ങാട് പ്രേം ലൈറ്റ് ആൻഡ് സൗണ്ട് കടയിൽനിന്ന് ഉടമ ഉച്ചഭക്ഷണത്തിന് വീട്ടിൽ പോയ സമയം നോക്കി 250 വാട്ടി​െൻറ 20,000 രൂപ വിലവരുന്ന ആംപ്ലിഫയർ മോഷ്ടിച്ച കേസിലാണ് ഉണ്ണിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ദിലീപുമായി ചേർന്ന് രണ്ടാഴ്ച മുമ്പ് പുനലൂർ ഭരണിക്കാവ് ക്ഷേത്രത്തിൽ സ്റ്റേജിൽ ഇറക്കി െവച്ചിരുന്ന 9000 വാട്ടി​െൻറ ഏകദേശം ഒരുലക്ഷം രൂപ രൂപ വിലവരുന്ന ആംപ്ലിഫയർ മോഷ്ടിച്ച കേസി​െൻറ ചുരുളഴിഞ്ഞത്. രണ്ട് ആംപ്ലിഫയറുകളും പൊലീസ് കണ്ടെടുത്തു. ഇവ അടൂരിലും കൈപ്പട്ടൂരിലുമുള്ള മൈക്ക് സെറ്റ് കടകളിലാണ് വിറ്റത്. മൈക്ക് സെറ്റ് കടകളിൽ സൗഹൃദം സ്ഥാപിച്ച് രണ്ടുദിവസം ജോലിക്ക് നിന്ന ശേഷം പിന്നീടെത്തി ആംപ്ലിഫയറുകൾ മോഷ്ടിക്കുന്ന രീതിയാണ് ഇവരുടെതെന്ന് പൊലീസ് പറഞ്ഞു. ദിലീപിനെ ഐക്കാട്ടുനിന്നാണ് അറസ്റ്റ് ചെയ്തത്. ഏനാത്ത് പ്രിൻസിപ്പൽ എസ്.ഐ സന്തോഷ്, എസ്.ഐമാരായ വി.എൻ. ജിബി, കെ.സി. എബ്രഹാം, ബൈജു, എസ്.ഡി.പി.ഒമാരായ ഗണേഷ്, സന്തോഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story