Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോട്ടാങ്ങൽ നെടുംപാല...

കോട്ടാങ്ങൽ നെടുംപാല കുടിവെള്ള പദ്ധതി ഉദ്ഘാടനം 23ന്​

text_fields
bookmark_border
മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിലെ 11ാം വാർഡിലെ നെടുംപാല കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച നടക്കും. രാവിലെ 10.30ന് ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. രാജു എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിക്കും. ആദ്യ കുടിവെള്ള കണക്ഷ​െൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം റെജി തോമസ് നിർവഹിക്കും. പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ടിൽനിന്ന് പഞ്ചായത്ത് 3.5 ലക്ഷം രുപയും രാജു എബ്രഹാം എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപയും ജില്ല പഞ്ചായത്ത് ഫണ്ടിൽനിന്ന് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റെജി തോമസ് 10 ലക്ഷം രൂപയും കുടിവെള്ള ഗുണഭോക്താക്കളുടെ ഗുണഭോക്തൃവിഹിതമായ 11.5 ലക്ഷം രൂപയും ഉൾപ്പെടെ 35 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കിയത്. കുടിവെള്ള കിണർ നിർമിക്കാൻ ഇലഞ്ഞിക്ക മണ്ണിൽ ഇ.കെ.വി പിള്ളയാണ് സ്ഥലം നൽകിയത്. ടാങ്ക് നിർമാണത്തിന് അത്യാലിൽ മഠത്തുങ്കൽ എബ്രഹാം കുരുവിളയാണ് സ്ഥലം നൽകിയത്. 250 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭ്യമാകുന്നത്. തിരുമാലിട മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം നാളെ മുതൽ മല്ലപ്പള്ളി: തിരുമാലിട മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം വെള്ളിയാഴ്ച മുതൽ മാർച്ച് നാലുവരെ നടക്കും. വ്യാഴാഴ്ച രാവിലെ ഏഴിന് നാരായണീയ പരായണം, വൈകീട്ട് ആറിനും 6.30നും മധ്യേ കൊടിയേറ്റ്, ഏഴിന് സേവ, ഏഴിന് കലാസന്ധ്യ കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പാലാ അരവിന്ദൻ ഉദ്ഘാടനം ചെയ്യും. 22, 23 തീയതികളിൽ 10.30ന് ഉത്സബലി, 12ന് ഉത്സവബലി ദർശനം. ഒന്നിന് പ്രസാദമുട്ട് എന്നിവ നടക്കും. 24ന് ഏഴിന് ചാക്യാർകൂത്ത്, എട്ടിന് ഭജന, 25ന് 7.45ന് സംഗീത സദസ്സ്, 26ന് വൈകീട്ട് ഏഴിന് ഭജന, 8.30ന് ഗാനതരംഗിണി, 27ന് 10.30ന് അക്ഷരശ്ലോക സദസ്സ്, 7.30ന് ഭരതനാട്യ അരങ്ങേറ്റവും നൃത്തസന്ധ്യയും. 28ന് 10.30ന് അധ്യാത്മീക സമ്മേളനത്തിൽ ടി.ആർ. രാമനാഥൻ പ്രഭാഷണം നടത്തും. സംഘം പ്രസിഡൻറ് എസ്. മനോജ് അധ്യക്ഷത വഹിക്കും. മാർച്ച് ഒന്നിന് രാത്രി ഒമ്പതിന് സംഗീത സദസ്സ്, 12ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, 12.30ന് പള്ളിവേട്ട, നായാട്ടുവിളി, രണ്ടിന് പള്ളിക്കുറുപ്പ്, മാർച്ച് രണ്ടിന് രാവിലെ ഏഴിന് ശിവപുരാണ പാരായണം 8.30ന് കൊടിമരച്ചുവട്ടിൽ പറ വഴിപാട്, 12ന് ആറാട്ട്, മൂന്നിന് ആറാട്ടുബലി, 3.30ന് കൊടിയിറക്ക്, തുടർന്ന് ആറാട്ട് എഴുന്നള്ളിപ്പ്, ആറിന് ആലുംമൂട് ഭഗവതിക്കടവിൽ ആറാട്ട്. ശിവരാത്രി ദിനമായ നാലിന് രാവിലെ എട്ടിന് പരിയാരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് കാവടി പുറപ്പാട്, ഒമ്പതിന് ഓട്ടൻതുള്ളൽ, 12ന് കാവടി വരവ്, ഒന്നിന് കാവടി അഭിഷേകം വൈകീട്ട് നാലിന് കന്നിക്കമണ്ഡപത്തിങ്കൽ വേലകളി, എതിരേൽപ്, ആറിന് കാഴ്ചശീവേലി, രാത്രി 9.30ന് ഗാനമേള, 12ന് ശിവരാത്രി ദിവസം ഒന്നിന് പ്രഭാഷണം, 1.30ന് നൃത്തനാടകം എന്നിവ നടക്കും. പരിപാടികൾ ഇന്ന് കുരമ്പാല പുത്തൻകാവ് ക്ഷേത്രം: തിരുഎഴുന്നള്ളത്ത്, ചിറമുടി, പാലത്തടം, സി.എം ഹോസ്പിറ്റൽ, മെഡിക്കൽ മിഷൻ -രാവിലെ 6.30 മങ്ങാരം സ്കൂൾ: സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം -വൈകു. -3.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story