Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightന്യൂനപക്ഷ സംഗമം ഇന്ന്

ന്യൂനപക്ഷ സംഗമം ഇന്ന്

text_fields
bookmark_border
പത്തനംതിട്ട: ന്യൂനപക്ഷ വികസന കോര്‍പറേഷ​െൻറ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് റാന്നി പി.ജെ.ടി ഹാളി ല്‍ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കും. രാജു എബ്രഹാം എം.എൽ.എയുടെ അധ്യക്ഷതയില്‍ മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷ ക്ഷേമ ഡയറക്ടര്‍ ഡോ. എ.ബി. മൊയ്തീന്‍ മുഖ്യസന്ദേശം നല്‍കും. ഡോ. ജോഷ്വ മാര്‍ നിക്കോദിമോസ് മെത്രാപ്പൊലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. ഫാ. പ്രഫ. മാത്യൂസ് വാഴക്കുന്നം, അല്‍ ഉസ്താദ് വി.എം. അഷ്‌റഫ് മൗലവി അല്‍ സ്വാലിഹി, അലക്‌സാണ്ടര്‍ വര്‍ഗീസ്, ഫാ. സൈമണ്‍ വര്‍ഗീസ്, അല്‍ ഉസ്താദ് മുഹമ്മദ് നജീബ് ബദ്‌രി അല്‍ ബാഖവി, പാസ്റ്റര്‍ ദാനിയേല്‍ മുട്ടപ്പള്ളി, ഫാ. എബ്രഹാം ശാമുവല്‍, പ്രഫ. തോമസ് ദാനിയേല്‍ എന്നിവര്‍ സംസാരിക്കും. ക്രിസ്ത്യന്‍, മുസ്ലിം, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതവിഭാഗങ്ങളിലുള്ളവര്‍ക്ക് കേന്ദ്ര-സംസ്ഥാനതലങ്ങളില്‍ ലഭ്യമാക്കിയിട്ടുള്ള വിവിധ ആനുകൂല്യങ്ങളെക്കുറിച്ച് ബോധവത്കരണം നല്‍കുന്നതിനാണ് ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കുന്നത്. സി.പി.ഐ ജനകീയ കൂട്ടായ്മ പത്തനംതിട്ട: ജില്ല സ്റ്റേഡിയം വികസനത്തിന് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത 50 കോടി വേെണ്ടന്നുവെച്ച നഗരസഭ ഭരണസമതിക്കെതിരെ സി.പി.ഐ പത്തനംതിട്ട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകീട്ട് നാലിന് പത്തനംതിട്ട ഗാന്ധിസ്ക്വയറിനു സമീപം സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story