Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ.പി.എം.എസ്​ ഉൾപ്പെടെ...

കെ.പി.എം.എസ്​ ഉൾപ്പെടെ പിന്നാക്ക സമുദായ സംഘടനകളെ യു.ഡി.എഫിലേക്ക്​ അടുപ്പിക്കാൻ നീക്കം

text_fields
bookmark_border
പത്തനംതിട്ട: എൻ.ഡി.എയുടെ ഭാഗമായ കെ.പി.എം.എസ് വിഭാഗം ഉൾപ്പെടെയുള്ള പിന്നാക്ക സമുദായ സംഘടനകളെ യു.ഡി.എഫിലേക്ക് അടു പ്പിക്കാൻ നീക്കം തുടങ്ങി. എല്ലാ മതവിഭാഗങ്ങളിലുമുള്ള, സി.പി.എം ചേരിയിലില്ലാത്ത സമുദായ സംഘടനകളെ ഒന്നിച്ചുനിർത്തുകയാണ് ലക്ഷ്യം. സർക്കാറിനെ പിന്തുണക്കുന്ന നവോത്ഥാന സദസ്സിൽ ഉൾപ്പെടാത്ത പിന്നാക്ക വിഭാഗങ്ങളിലേതു ഉൾപ്പെടെയുള്ള ജാതി സംഘടനകളെ സഹകരിപ്പിക്കാനാണ് ശ്രമം. എറണാകുളത്ത് രമേശ് ചെന്നിത്തല ഉൾപ്പെടെ പെങ്കടുത്ത നേതൃയോഗമാണ് ഇൗ തീരുമാനത്തിലെത്തിയത്. ഒാരോ സംഘടനയെയും ആകർഷിക്കുന്നതിന് ചർച്ച നടത്താൻ ചില നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന നേതാവ് പി.ജെ. കുര്യൻ ഉൾപ്പെടെ ഉള്ളവർക്കാണ് ഇതി​െൻറ ചുമതല. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാ​െൻറ നേതൃത്വത്തിൽ പിന്നാക്ക ജാതി സംഘടനകളുടെ നേതാക്കളുമായി പ്രാഥമിക ചർച്ച നടന്നു. കെ.പി.സി.സി പ്രസിഡൻറി​െൻറ യാത്ര കഴിഞ്ഞ് യോഗം വിളിക്കാനാണ് തീരുമാനം. കെ.പി.എം.എസിലെ ഒരു വിഭാഗം ഇേപ്പാൾ പൂർണമായും ഇടതുപക്ഷത്തും മറ്റൊരു പ്രബല വിഭാഗം എൻ.ഡി.എയിലുമാണ്. ഇവരെ അവിടെ നിന്ന് അടർത്തിയെടുക്കാൻ കഴിയുമോ എന്നാണ് േകാൺഗ്രസ് ആലോചിക്കുന്നത്്. എൻ.ഡി.എയുടെ ഭാഗമായ കെ.പി.എം.എസ് വിഭാഗം ഇപ്പോൾ അതൃപ്തരാണ്. ശബരിമല വിഷയത്തിൽ ഇവരിൽപെട്ടവർ രണ്ടുേചരിയിലാണ് നിൽക്കുന്നത്. അതേസമയം, ഇവരിൽ ബഹുഭൂരിപക്ഷവും കോൺഗ്രസ്-ഇടതുപക്ഷ പാർട്ടികളോട് അനുഭാവമുള്ളവരുമാണ്. വിശ്വകർമ സംഘടന ഉൾപ്പെടെ ഉള്ളവരുമായും ചർച്ച നടക്കുന്നുണ്ട്. സംസ്ഥാനത്ത് 180ലേറെ സമുദായ സംഘടനകളാണ് ഹിന്ദു പിന്നാക്ക വിഭാഗത്തിലുള്ളത്. ഇതിൽ നൂറോളം സംഘടനകളാണ് സർക്കാറി​െൻറ നവോത്ഥാന സദസ്സിലുള്ളത്. അതിനിടെ, ഇത്തരത്തിൽ ഒൗദ്യോഗികമായി തീരുമാനമില്ലെന്നും ആർ.എസ്.എസ്, ബി.ജെ.പി, സി.പി.എം വിരുദ്ധരായ ഏതു സംഘടനയെയും സ്വാഗതം ചെയ്യുന്ന നിലപാടാണ് കോൺഗ്രസിനുള്ളതെന്നും കോൺഗ്രസ് വക്താവ് പന്തളം സുധാകരൻ 'മാധ്യമ'ത്തോട് പറഞ്ഞു. എല്ലാ സമുദായങ്ങളെയും സഹകരിപ്പിക്കുന്ന രീതിയിലുള്ള നീക്കങ്ങളാകും ഉണ്ടാകുക. ഇത്തരം ചർച്ചകൾ തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് കോൺഗ്രസിൽ സാധാരണമാണെന്നും അത് പാർട്ടിക്ക് ഗുണം ചെയ്യുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ സമുദായ സംഘടനകളെ പാർട്ടിയിലേക്ക് അടുപ്പിക്കുക എന്നതാണ് തങ്ങളുടെ നയമെന്നും പന്തളം സുധാകരൻ വ്യക്തമാക്കി. സജി ശ്രീവത്സം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story