Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2019 5:01 AM IST Updated On
date_range 6 Jan 2019 5:01 AM ISTപഴവങ്ങാടി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയെ സമീപിക്കും -പ്രതിപക്ഷം
text_fieldsbookmark_border
റാന്നി: പഴവങ്ങാടി പഞ്ചായത്ത് ജനറൽ കമ്മിറ്റി ഉടൻ വിളിച്ചുകൂട്ടാൻ തയാറായില്ലെങ്കിൽ സെക്രട്ടറിക്കെതിരെ കോടതിയ െ സമീപിക്കുമെന്ന് പ്രതിപക്ഷം. പഞ്ചായത്ത് ജനറൽ കമ്മിറ്റി ഏഴിന് ഉച്ചക്ക് രണ്ടിന് വിളിച്ചുകൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ സെക്രട്ടറിക്ക് നോട്ടീസ് നൽകി. പഞ്ചായത്തീരാജ് ആക്ട് ചട്ടം ആറിെൻറ ഉപവകുപ്പു പ്രകാരം കമ്മിറ്റി വിളിച്ചുകൂട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം 24ന് പ്രതിപക്ഷ അംഗങ്ങൾ നോട്ടീസ് നൽകിയിരുന്നു. നടപടിയുണ്ടാകാതെ വന്നപ്പോഴാണ് വീണ്ടും നോട്ടീസ് നൽകിയത്. കമ്മിറ്റി വിളിച്ചില്ലെങ്കിൽ സെക്രട്ടറിക്കെതിരെ കോടതിയെ സമീപിക്കുമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അംഗങ്ങളായ എൽസി മാത്യു, അനിത അനിൽ കുമാർ, കെ.എൻ. രാജേന്ദ്രൻ, ബിനു സി. മാത്യു, ബോബി എബ്രഹാം, സി.എ. ജോമോൻ, ലിജി ചാക്കോ എന്നിവർ ചേർന്നാണ് നോട്ടീസ് നൽകിയത്. പദ്ധതി അവലോകനം, വീട് അറ്റകുറ്റപ്പണിക്ക് ഫണ്ട് അനുവദിക്കൽ, അംഗൻവാടിയുടെ ചുറ്റുമതിൽ, ശുചിമുറി നവീകരണം, ശ്മശാന നിർമാണം, മാലിന്യ സംസ്കരണം, പ്ലാച്ചേരിയിൽ എം.പി ഫണ്ടിൽനിന്ന് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ എന്നിവയാണ് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളത്. ഏനാത്ത് ബി.ജെ.പി പ്രവർത്തകെൻറ വീട് എറിഞ്ഞ് തകർത്തു അടൂർ: ഏനാത്ത് ബി.ജെ.പി മേഖല പ്രസിഡൻറ് പടിഞ്ഞാറ്റേക്കര അനുഗ്രഹയിൽ അനിലിെൻറ വീടിനുനേരെ ആക്രമണം. വീടിെൻറ ജനലുകൾ എറിഞ്ഞു തകർക്കുകയും ഗൃഹോപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. ബൈക്കുകളിൽ എത്തിയവരാണ് അക്രമപ്രവർത്തനങ്ങൾ നടത്തിയത്. വീട് ബി.ജെ.പി പത്തനംതിട്ട ജില്ല പ്രസിഡൻറ് അശോകൻ കുളനട, അടൂർ നിയോജകമണ്ഡലം പ്രസിഡൻറ് കൊടുമൺ ആർ. ഗോപലകൃഷ്ണൻ എന്നിവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story