Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2019 5:01 AM IST Updated On
date_range 6 Jan 2019 5:01 AM ISTയൂനിയൻ മന്ദിര ഉദ്ഘാടനവും വാർഷികവും നടത്തി
text_fieldsbookmark_border
കോന്നി: അഖില കേരള കുറവർ മഹാസഭ കോന്നി താലൂക്ക് യൂനിയൻ വാർഷികവും കെട്ടിട ഉദ്ഘാടനവും നടന്നു. കെട്ടിട ഉദ്ഘാടനം സംസ്ഥാന പ്രസിഡൻറ് ആർ. ഹരികുമാർ വല്ലന നിർവഹിച്ചു. വാർഷിക സമ്മേളനം ഒാഡിറ്റർ കെ. ശാന്തകുമാറും സംസ്ഥാന ഡയറക്ടർ ബോർഡ് അംഗങ്ങളുടെ സ്വീകരണ യോഗം ജനറൽ സെക്രട്ടറി ജി. അശോകനും യൂനിയൻ വിളംബര ജാഥ കെ. ഗണേഷും ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂനിയൻ പ്രസിഡൻറ് കെ.കെ. അജയകുമാർ അധ്യക്ഷത വഹിച്ചു. ജി. ആനന്ദൻ, എം.കെ. പൊടിയൻ, കെ. ശശിശങ്കർ, കെ. അയ്യപ്പൻകുട്ടി, രാജേന്ദ്രൻ, സ്റ്റേറ്റ് യൂത്ത് വിങ് പ്രസിഡൻറ്, കെ.കെ. അനിൽകുമാർ, രഘു, ശശി ചാച്ചിപ്പുന്ന, എം.കെ. രഘു, വിമല കൃഷ്ണൻകുട്ടി, ഷാജി കൊല്ലം, രവി പന്തളം, മനോജ് മുളന്തറ, ടി.ജി. മധു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.കെ. അജയകുമാർ (പ്രസി), എം.കെ. രഘു (സെക്ര), ഇ.എസ്. അച്യുതൻ (ട്രഷ). വനിത സമാജം: വിമല കൃഷ്ണൻകുട്ടി (പ്രസി), ബിന്ദുശ്രീ (സെക്ര), തങ്കമണി സന്തോഷ് (ട്രഷ), കെ.കെ. അനിൽകുമാർ (യൂത്ത് വിങ് കൺ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story