Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൊലീസ് സ്​റ്റേഷനിൽ...

പൊലീസ് സ്​റ്റേഷനിൽ യുവാക്കൾക്ക്​ ക്രൂരമർദനം

text_fields
bookmark_border
പത്തനംതിട്ട: പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ലോക്കപ്പ് മർദനം തുടർക്കഥയാകുന്നു. വ്യാപാരിയുടെ പരാതിയുടെ പേരിൽ സ്റ്റേഷനിൽ വിളിച്ചുവരുത്തിയ നാരങ്ങാനം സ്വദേശികളായ യുവാക്കൾക്ക് ക്രൂരമർദനം. നാരങ്ങാനം സ്വദേശികളായ മൂസാമിത്ത് നാസർ(20), എ. റിജാബ് (20) എന്നിവർക്കാണ് മർദനമേറ്റത്. വെട്ടിപ്രത്തെ വ്യാപാര സ്ഥാപനത്തിലേക്ക് കല്ലെറിഞ്ഞു എന്ന് പരാതിപ്പെട്ടതി​െൻറ അടിസ്ഥാനത്തിലാണ് നാരങ്ങാനം സ്വദേശികളായ യുവാക്കളെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. രക്ഷാകർത്താക്കൾക്കൊപ്പം പത്തനംതിട്ട സ്റ്റേഷനിലെത്തിയ തങ്ങളെ എസ്.ഐ ബിജുവി​െൻറ നേതൃത്വത്തിൽ ക്രൂരമായി മർദിക്കുകയായിരുന്നെന്ന് മർദനമേറ്റ മുസാമിത്ത് നാസർ പറഞ്ഞു. മാതാപിതാക്കളെ അസഭ്യം പറഞ്ഞത് പുറത്തിറക്കിയ ശേഷമായിരുന്നു പരാതിക്കാര​െൻറ മുന്നിലിട്ട് ഇരുവരെയും ക്രൂരമായി മർദിച്ചത്. നിരപരാധികളാണെന് പറഞ്ഞപ്പോൾ കഞ്ചാവ് കച്ചവടം നടത്തുന്നവരാണെന്നും നിരവധി കേസുകളിൽ പ്രതികളാണെന്നും ആരോപിച്ച് ക്രൂരമായി മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും അസഭ്യം പറയുകയും ചെയ്തതായി എ. റിജാബ് പറഞ്ഞു. മർദനത്തിൽ സാരമായി പരിക്കേറ്റ ഇരുവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം മാധ്യമപ്രവർത്തകനെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതടക്കം നിരവധി പരാതികളാണ് എസ്.ഐ ബിജുവിനെതിരെ നിലവിലുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story