Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2018 5:01 AM IST Updated On
date_range 8 Dec 2018 5:01 AM ISTജില്ല യൂത്ത് വോളിബാള്‍ ചാമ്പ്യന്‍ഷിപ്: ബോണ-റോബ മല്ലപ്പള്ളി ജേതാക്കള്‍
text_fieldsbookmark_border
പത്തനംതിട്ട: ജില്ല യൂത്ത് വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബോണ-റോബ മല്ലപ്പള്ളി വിജയികളായി. കോഴഞ്ചേരി ഈസ്റ്റ് ജ നത മിനി സ്റ്റേഡിയത്തിലെ മൗണ്ട് സിയോണ്‍ നഗറില്‍ നടന്ന മത്സരത്തില്‍ എകപക്ഷീയ മൂന്ന് സെറ്റിന് മഹിമ ഊട്ടുപാറയെയാണ് പരാജയപ്പെടുത്തിയത്. സമാപന സമ്മേളനം സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല വോളിബാള്‍ അസോസിയേഷന്‍ എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ജോഷ്വാ മാത്യു അധ്യക്ഷതവഹിച്ചു. അസോസിയേഷന്‍ പ്രസിഡൻറ് ബാബു വടക്കേല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, ഡോ. മാത്യു പി. ജോണ്‍, കെ.കെ. റോയ്സണ്‍, അനില്‍ എം. കുര്യന്‍, അനീഷ് അങ്ങാടിക്കല്‍, സിറിള്‍ സി. മാത്യു, വിജു കിടങ്ങാലില്‍, ശശാങ്കന്‍ മണ്ണില്‍, സി.പി. സുനില്‍, കുഞ്ഞുമോന്‍ കെങ്കിരേത്ത് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story