Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസായുധസേന പതാകനിധി...

സായുധസേന പതാകനിധി സമാഹരണം തുടങ്ങി

text_fields
bookmark_border
പത്തനംതിട്ട: രാഷ്ട്രത്തിനുവേണ്ടി ജീവന്‍ ത്യജിച്ച ധീരരക്തസാക്ഷികളോടുള്ള ആദരവ് അര്‍പ്പിക്കുന്നതിനായി സായുധ സേന പതാകദിനം ആചരിച്ചു. ജീവിതത്തി​െൻറ സുവര്‍ണകാലഘട്ടം രാജ്യസുരക്ഷക്ക് ഉഴിഞ്ഞുെവച്ച വിമുക്തഭടന്മാരുടെ സേവനങ്ങള്‍ സ്മരിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലതല സായുധസേന പതാകനിധി സമാഹരണം കലക്ടര്‍ പി.ബി. നൂഹ് ഉദ്ഘാടനം ചെയ്തു. കലക്ടറുടെ നിര്‍േദശപ്രകാരം വില്‍പന നടത്തുന്ന കാര്‍ ഫ്ലാഗുകളിലൂടെയും ടോക്കണ്‍ ഫ്ലാഗുകളിലൂടെയും സമാഹരിക്കുന്ന പതാകദിന ഫണ്ട് വിമുക്തഭടന്മാര്‍, സൈനികരുടെ വിധവകള്‍, മക്കള്‍ എന്നിവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനാണ് വിനിയോഗിക്കുക. ഡെപ്യൂട്ടി കലക്ടര്‍ വി.ബി. ഷീല, ഡയറക്റ്ററേറ്റ് ഓഫ് സൈനിക വെല്‍ഫെയര്‍ അസി. ഡയറക്ടര്‍ ഷിഹാബുദ്ദീന്‍, ജില്ല സൈനിക ക്ഷേമ ഓഫിസര്‍ ക്യാപ്റ്റന്‍ വിനോദ് മാത്യു, ജില്ല സൈനിക ബോര്‍ഡ് വൈസ് പ്രസിഡൻറ് ലഫ്. കേണല്‍ കെ.എന്‍. ഉണ്ണികൃഷ്ണന്‍ നായര്‍, തുമ്പമണ്‍ ഇ.സി.എച്ച്.എസ് പോളി ക്ലിനിക് ഓഫിസ് ഇന്‍ചാര്‍ജ് കേണല്‍ വി.കെ. പിള്ള, കേരള സ്റ്റേറ്റ് എക്സ് സര്‍വിസ് ലീഗ് ജില്ല പ്രസിഡൻറ് സ്‌ക്വാഡ്രന്‍ ലീഡര്‍ ടി.സി. മാത്യു, നാഷനല്‍ എക്സ് സര്‍വിസ്മെന്‍ കോഓഡിനേഷന്‍ കമ്മിറ്റി ജില്ല വൈസ് പ്രസിഡൻറ് കമലഹാസന്‍, കേരള പ്രദേശ് എക്സ് സര്‍വിസ്മെന്‍ കോണ്‍ഗ്രസ് ജില്ല ചെയര്‍മാന്‍ ബോസ് വര്‍ഗീസ് കൈതള, ജില്ല സൈനികക്ഷേമ ഓഫിസ് വെൽഫെയര്‍ ഓര്‍ഗനൈസര്‍ ജി. രാജീവ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story