Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചുങ്കപ്പാറയിൽ ഓടകൾ...

ചുങ്കപ്പാറയിൽ ഓടകൾ മൂടി വെള്ളം ഒഴുകുന്നത് റോഡിലൂടെ

text_fields
bookmark_border
മല്ലപ്പള്ളി: ചുങ്കപ്പാറയിൽ ലക്ഷങ്ങൾ മുടക്കി പണിത ഓടകൾ മൂടി വെള്ളം ഒഴുകുന്നത് റോഡിലൂടെ. ചുങ്കപ്പാറ-ചാലാപ്പള്ളി റോഡിൽ കോട്ടാങ്ങൽ സർവിസ് സഹകരണ ബാങ്കിന് സമീപം റോഡി​െൻറ വശങ്ങളിലെ ഓടകൾ മൂടിയതുകാരണം വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ഇവിടെ ഓടകൾ കാണാൻ കഴിയാത്തവിധം മൂടിയ നിലയിലാണ്. സമീപ പുരയിടത്തിൽനിന്നുള്ള മലവെള്ളപ്പാച്ചിലിൽ മണ്ണും കല്ലും ഒഴുകിയെത്തി കൂടിക്കിടക്കുകയാണ്. വെള്ളം കെട്ടിക്കിടക്കുന്നത് വാഹനങ്ങൾ കടന്നുപോകുമ്പോൾ ആളുകളുടെ ദേഹത്തും വസ്ത്രങ്ങളിലും തെറിക്കുന്നത് നിത്യസംഭവമാണ്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ പോലും മലിനജലം തെറിച്ചു കയറുന്നു. ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ലക്ഷങ്ങൾ മുടക്കിയാണ് പൊതുമരാമത്ത് ചുങ്കപ്പാറ-പൊന്തൻപുഴ റോഡിലും ചുങ്കപ്പാറ-ചാലാപ്പള്ളി റോഡിലും കോട്ടാങ്ങൽ റോഡിലും ഓടകൾ നിർമിച്ചത്. എന്നാൽ, ഓടകൾ മണ്ണും കല്ലും നിറഞ്ഞിരിക്കുകയാണ്. മഴ പെയ്യുമ്പോൾ മലിനജലം ഉൾപ്പെടെ റോഡിലൂടെ ഒഴുക്കുന്നു. സ്ലാബ് ഇളക്കി ഓടകൾ വൃത്തിയാക്കണമെന്ന ആവശ്യം ശക്തമായി. മാസങ്ങൾക്ക് മുമ്പ് കുറെ ഭാഗം വൃത്തിയാക്കാൻ നടപടി ഉണ്ടായെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചെന്ന് നാട്ടുകാർ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story