Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുസ്തകങ്ങള്‍...

പുസ്തകങ്ങള്‍ ശേഖരിക്കാന്‍ കാമ്പയിൻ

text_fields
bookmark_border
പത്തനംതിട്ട: മഹാപ്രളയത്തില്‍ വായനശാലകള്‍ ഇല്ലാതായ വിദ്യാലയങ്ങളെ തേടി ചെറുപ്പക്കാരുടെ കൂട്ടായ്മ. ഒരുമാസമായി പുസ്തകങ്ങള്‍ ശേഖരിക്കുന്ന തിരക്കിലായിരുന്നു ഇവര്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. പ്രളയത്തെ അതിജീവിക്കാന്‍ സംഘാടകരോ സംഘടനയോ ഇല്ലാതെ പുസ്തകങ്ങള്‍ ശേഖരിക്കാന്‍ ഇറങ്ങിയ ഇവർക്ക് കൂട്ടായി ജില്ലയിലെ പ്രമുഖരും േചർന്നു. പുസ്തക ശേഖരണത്തി​െൻറ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രചാരണ പരിപാടികള്‍ക്ക് കല, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ നേതൃത്വം നല്‍കി. പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവരെത്തിയതോടെ പുസ്തകം സമ്മാനിച്ചവര്‍ക്കും കൗതുകമായി. സരസകവി മൂലൂര്‍ സ്മാരകത്തില്‍ ശേഖരിച്ച പുസ്തകങ്ങള്‍ സ്മാരക പ്രസിഡൻറ് കെ.സി. രാജഗോപാലന്‍ കവി ഏഴാച്ചേരി രാമചന്ദ്രനു കൈമാറി. മെഴുവേലി എസ്.എന്‍.ജി കോളജ് നാഷനല്‍ സര്‍വിസ് സ്‌കീമി​െൻറ നേതൃത്വത്തില്‍ സമാഹരിച്ച പുസ്തകങ്ങള്‍ പ്രിന്‍സിപ്പല്‍ പ്രഫ. മാലൂര്‍ മുരളീധരന്‍ എഴുത്തുകാരന്‍ ബെന്യാമിനു കൈമാറി. പ്രഫ. പി.ബി. രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രത്തില്‍ ശേഖരിച്ച പുസ്തകങ്ങള്‍ സംവിധായകന്‍ ഡോ. ബിജുവിന് ചെയര്‍മാന്‍ രാജേഷ് തിരുവല്ല കൈമാറി. കോന്നി ആര്‍.വി.എച്ച്.എസ്.എസില്‍ ശേഖരിച്ച പുസ്തകങ്ങള്‍ പ്രധാനാധ്യാപിക ആര്‍. ശ്രീകല ശാന്ത കടമ്മനിട്ടക്ക് കൈമാറി. എസ്. സന്തോഷ്‌കുമാര്‍ അധ്യക്ഷതവഹിച്ചു. പത്തനംതിട്ടയില്‍ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലി​െൻറ നേതൃത്വത്തില്‍ ശേഖരിച്ച പുസ്തകങ്ങള്‍ പ്രസിഡൻറ് കെ. അനില്‍കുമാര്‍ പ്രസ്ക്ലബ് പ്രസിഡൻറ് ബോബി എബ്രഹാമിന് കൈമാറി. സെക്രട്ടറി ഇ.ടി. സെബാസ്റ്റ്യന്‍ അധ്യക്ഷതവഹിച്ചു. സാം ചെമ്പകത്തില്‍ സംസാരിച്ചു. ശേഖരിക്കുന്ന പുസ്തകങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രളയത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട അമ്പതോളം വിദ്യാലയ വായനശാലകളില്‍ എത്തിക്കാനാണ് പദ്ധതി. താല്‍പര്യമുള്ളവര്‍ക്ക് ഒക്ടോബർ 25നുള്ളില്‍ സെക്രട്ടറി, ജില്ല ലൈബ്രറി കൗണ്‍സില്‍, കണ്ണങ്കര, പത്തനംതിട്ട 689645 എന്ന വിലാസത്തില്‍ അയക്കാം. ഫോണ്‍: 9526947447
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story