Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2018 2:18 PM IST Updated On
date_range 29 Sept 2018 2:18 PM ISTപള്ളിക്കൽ ഗ്രാമപഞ്ചായത്തിെൻറ ചരിത്രം ഇനി അഭ്രപാളികളിലേക്ക്
text_fieldsbookmark_border
അടൂർ: പള്ളിക്കൽ ഗ്രാമപഞ്ചായത്തിെൻറ ചരിത്രം അഭ്രപാളികളിലേക്ക്. 37 മിനിറ്റ് ദൈർഘ്യം വരുന്ന ഡോക്യുമെൻററി ഞായറാഴ്‌ച വൈകീട്ട് നാലിന് പയ്യനല്ലൂർ ഗവ. ഹൈസ്കൂളിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പ്രകാശനം ചെയ്യും. പയ്യനല്ലൂർ ഗവ. ഹൈസ്കൂൾ വിദ്യാർഥിനി ആർ. രഞ്ജിനിയാണ് നാടിെൻറ ചരിത്രം രചിച്ചത്. തുവയൂർ ശിലാമ്യൂസിയം നടത്തിയ ചരിത്ര രചനമത്സരത്തിെൻറ ഭാഗമായിട്ടാണ് രഞ്ജിനി നാടിെൻറ ചരിത്രരചന നടത്തിയത്. മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ രചന മാധ്യമപ്രവർത്തകനായ ജയൻ ബി. തെങ്ങമം 'പൈതൃകം തേടി പള്ളിക്കൽ' പേരിൽ തിരക്കഥയൊരുക്കി ഡോക്യുമെൻററിയാക്കി. ശിലാ സന്തോഷാണ് നിർമാണം. മധു കടമ്പനാട് ഛായാഗ്രഹണം നിർവഹിച്ചു. ശ്യാം ഏനാത്തിെൻറ വരികൾക്ക് മത്തായി സുനിൽ ഈണം നൽകി പാടിയിരിക്കുന്നു. ചടങ്ങിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിനെ പൈതൃക നെൽഗ്രാമമായി പ്രഖ്യാപിക്കുന്ന പദ്ധതി കലക്ടർ പി.ബി. നൂഹ് നിർവഹിക്കും. നെൽകർഷകൻ ചെറുവയൽ രാമെൻറ നാൽപതിലധികം നെൽവിത്തുകൾ പള്ളിക്കലിലെ പാടങ്ങളിൽ കതിരണിയും. ഒരുവർഷംകൊണ്ട് രണ്ട് കൃഷി സീസണിലായി പള്ളിക്കൽ ഗ്രാമപഞ്ചായത്തിെൻറയും ഇളംപള്ളിൽ പ്രതീക്ഷ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിെൻറയും സഹകരണത്തോടെ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട 20 ജെ.എൽ.ജി ഗ്രൂപ്പുകൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ആേൻറാ ആൻറണി എം.പി യോഗം ഉദ്ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാർ എം.എൽ.എ അധ്യക്ഷതവഹിക്കും. മാവേലിക്കര എം.എൽ.എ ആർ. രാജേഷ് മുഖ്യപ്രഭാഷണം നടത്തും. സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ പ്രതിഭകളെ ആദരിക്കും. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. പ്രസന്നകുമാരി നെൽവിത്ത് ഏറ്റുവാങ്ങും. സുപ്രീംകോടതി വിധി അധാർമികതയിലേക്ക് മനുഷ്യനെ തള്ളിവിടും -എസ്.വൈ.എസ് അടൂർ: വിവാഹേതര ലൈംഗികബന്ധം സംബന്ധിച്ച സുപ്രീംകോടതി വിധി അധാർമികതയിലേക്ക് മനുഷ്യനെ തള്ളിവിടുമെന്ന് എസ്.വൈ.എസ് ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. മാതാപിതാക്കളെന്നോ മക്കളെന്നോ വേർതിരിവില്ലാതെ അസാന്മാർഗിക പ്രവർത്തനങ്ങളിലേക്ക് നീങ്ങി മനുഷ്യൻ മൃഗത്തിന് തുല്യമാകും. സമൂഹം ഒറ്റക്കെട്ടായി നമ്മുടെ സംസ്കാരം നിലനിർത്താൻ പരിശ്രമിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. എസ്.വൈ.എസ് ജില്ല പ്രസിഡൻറ് സാബിർ മഖ്ദൂമി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അനസ് പൂവാലം പറമ്പിൽ, അഷ്റഫ് അലങ്കാർ, സലാഹുദ്ദീൻ മദനി, മുഹമ്മദ് കോന്നി, ഷാജി തൃക്കോമല, എ.പി. മുഹമ്മദ് അഷ്ഹർ, സുധീർ വഴിമുക്ക് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story