ക്വട്ടേഷൻ സംഘാംഗമായ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ
text_fieldsതിരുവല്ല: ക്വട്ടേഷൻ സംഘാംഗമായ യുവാവിനെ പൊലീസ് വീടുവളഞ്ഞ് പിടികൂടി. ഡി.വൈ.എഫ്.ഐ ആലംതുരുത്തി യൂനിറ്റ് ജോയൻറ് സെക്രട്ടറിയും നിരവധി കേസുകളിൽ പ്രതിയുമായ ആലംതുരുത്തി വാമനപുരം തുണ്ടിയിൽ വീട്ടിൽ അലനാണ് (21) തിരുവല്ല പൊലീസിെൻറ പിടിയിലായത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അറസ്റ്റ്.
അലെൻറ സഹോദരനും ഒട്ടനവധി കേസുകളിൽ പ്രതിയുമായ അലക്സ് പൊലീസ് സംഘത്തെ വെട്ടിച്ച് കടന്നു. അലെൻറ അയൽവാസിയും വിവിധ കേസുകളിൽ കൂട്ടുപ്രതിയുമായ ഷിജോ വർഗീസും പൊലീസ് എത്തിയതറിഞ്ഞ് വീട്ടിൽനിന്ന് രക്ഷപ്പെട്ടു. തിരുവല്ല തുകലശ്ശേരിയിൽ കഴിഞ്ഞയാഴ്ച പാതിരാത്രിയിൽ നടന്ന സി.പി.എം-ആർ.എസ്.എസ് സംഘർഷത്തെതുടർന്ന് ആറ് വീടുകൾ തകർക്കുകയും രണ്ട് വാഹനങ്ങൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു. ഇവയിൽ പ്രതികളായിരുന്നു മൂവരും. പിടിയിലായ ആറ് സി.പി.എം-ആർ.എസ്.എസ് പ്രവർത്തകരെ റിമാൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
