മഹാരാഷ്ട്രയിലെ തെരുവുകളിൽ ഭക്ഷണ പൊതികളുമായി മലയാളി യുവാവ് 

17:43 PM
05/05/2020

ചിറ്റാർ: മഹാരാഷ്ട്രയിലെ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണ പൊതികളുമായി ഒരു മലയാളി യുവാവ്. കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ച് വലിയ  വെല്ലുവിളി ഉയർത്തുന്ന മഹാരാഷ്ട്രയിലെ നവിമുംബൈയിലാണ്​ പാസ്റ്റർ കൂടിയായ യുവാവി​​െൻറ കൈത്താങ്ങ്​.  

റാന്നി സ്വദേശിയും നവിമുംബയിൽ അസ്സംബ്ലീസ് ഓഫ്‌ ഗോഡ് സഭാ പാസ്റ്ററും ആയ മോൻസി കെ. വിളയിൽ ആണ് സാമൂഹിക, സന്നദ്ധ പ്രവർത്തനങ്ങളിലൂടെ മാതൃകയാകുന്നത്. നവിമുംബയിലെ ഉറൻ പ്രദേശത്ത്​ നിത്യ വേതനത്തൊഴിലാളികളുടെ കുടുംബങ്ങളും, ചേരി പ്രദേശങ്ങളും ലോക്ഡൗൺ കാരണം ഏറെ പ്രതിസന്ധിയിലാണ്.

ഇവിടേക്ക്​ ഭക്ഷണവും കുടിവെള്ളവും എത്തിക്കുന്നതിനായി പ്രയത്​നിക്കുകയാണ്​ അദ്ദേഹം. ഒപ്പം ഡ്യൂട്ടിയിൽ ഉള്ള പൊലീസ് ഉദ്യോഗസ്ഥർക്ക്  മാസ്ക്, സാനിറ്റൈസർ, കൈയ്യുറ, കുടിവെള്ളം, വൈകുന്നേരങ്ങളിൽ ചായക്കൊപ്പം ലഘു ഭക്ഷണവും എന്നിവയും വിതരണം ചെയ്യുന്നു. 

മലയാളി സുഹൃത്തുക്കളായ സന്തോഷ്, സ്വപ്ന എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്വപ്ന ഫുഡ് കോർണർ എന്ന സ്ഥാപനത്തിന്റെ അടുക്കളയും ഉപകരണങ്ങളും ഉപയോഗത്തിനായി സൗജന്യമായി ലഭിച്ചതിനെ തുടർന്ന് ഒരു സമൂഹ അടുക്കള തന്നെ ഇവിടെ ആരംഭിച്ചിട്ടുണ്ട് .  ഭാര്യ അനു മോൻസി, മക്കളായ മെൽവിൻ, ആൽവിൻ, സുഹൃത്തുക്കളായ സഞ്ജയ്, സ്‌ലോക്, സ്മൃതി, സ്നേഹ എന്നിവർ ശക്തമായ പിന്തുണയുമായി മോൻസിയുടെ കൂടെയുണ്ട്.
 

Loading...
COMMENTS