Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅതിവേഗ റെയിൽപാത...

അതിവേഗ റെയിൽപാത നിലവിലെ റെയിൽപാതക്ക്​ സമാന്തരമായി കടന്നുപോകണമെന്ന്​​ ആ​േൻറാ ആൻറണി എം.പി

text_fields
bookmark_border
പത്തനംതിട്ട: രണ്ട് പ്രളയങ്ങളും കോവിഡുംകൊണ്ട് തകർന്നടിഞ്ഞ ജില്ലക്ക് മറ്റൊരു ദുരന്തമായി സിൽവർലൈൻ അതിവേഗ റെയിൽപാത കടന്നുവരുന്നു. ജില്ലയിൽ വലിയ പരിസ്ഥിതി ആഘാതം സൃഷ്ടിക്കുന്ന അതിവേഗ പാതയാണിത്. ജില്ലയിൽ ഒരിടത്തും അതിവേഗ െട്രയിന് സ്റ്റോപ്പില്ല എന്ന പ്രത്യേകതയുമുണ്ട്. പുതിയ െലെൻ നിലവിലെ റെയിൽപാതക്ക് സമാന്തരമായി കടന്നുപോകണമെന്ന് ആേൻറാ ആൻറണി എം.പി വാർത്തസേമ്മളനത്തിൽ ആവശ്യപ്പെട്ടു. കൊച്ചുവേളിയിൽനിന്ന് ആരംഭിക്കുന്ന റെയിൽപാത ചെങ്ങന്നൂരിനടുത്ത് മുളക്കുഴയിലെത്തി പുത്തൻകാവ്, പത്തനംതിട്ട ജില്ലയിലെ ആറാട്ടുപുഴ, കോയിപ്പുറം, ഇരവിപേരൂർ, കവിയൂർ, കല്ലൂപ്പാറ, കുന്നന്താനം, വാകത്താനം വഴി കോട്ടയത്ത് എത്തിച്ചേരുന്നുതാണ്. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗം 530.6 കിലോമീറ്റർ ദൈർഘ്യം വരുന്ന 63000 ത്തിൽപരം കോടി ചെലവുവരുന്ന അതിവേഗ റെയിൽ പാതക്ക് അംഗീകാരം നൽകിയിരിക്കുകയാണ്. സംസ്ഥാന സർക്കാറിൻെറ തീരുമാനം പുറത്തുവന്നതിനുശേഷം സ്ഥലത്ത് പരിശോധന നടത്താതെ ഗൂഗിൾ മാപ്പുപയോഗിച്ച് കേരള റെയിൽ ഡെവലപ്മൻെറ് കോർപറേഷൻ പൂർത്തികരിച്ച അലൈൻമൻെറ് കേരള റെയിൽേഡാട്ട് കോം എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. വെബ്സൈറ്റിൽനിന്ന് സർക്കാർ ഈ ലൈന് അംഗീകാരം കൊടുത്തതോടെ റൂട്ട്മാപ്പ് എടുത്ത് മാറ്റിയിരിക്കുകയാണിപ്പോൾ. ഈ റെയിൽ പാത ഏതു സ്ഥലത്തുകൂടിയാണ് കടന്നുപോകുന്നത് എന്ന് മനസ്സിലാക്കുവാൻ ഇപ്പോൾ ആർക്കും കഴിയാത്ത സാഹചര്യമാണ്. ഏറ്റെടുക്കേണ്ടിവരുന്ന സ്ഥലങ്ങളുടെയും പൊളിച്ചുമാറ്റേണ്ട വീടുകൾ, ആരാധനാലയങ്ങൾ എന്നിവയുടെ മുഴുവൻ വിശദാംശങ്ങളും കേരള റെയിൽ ഡിപ്പാർട്മൻെറ് കോർപറേഷൻെറ ൈകയിൽ എത്തിക്കഴിഞ്ഞു. സ്ഥലത്തിൻെറ അതിരുകൾ നിശ്ചയിക്കുന്നതിന് 20000 കല്ലുകൾ വരെ തയ്യാറാക്കിക്കഴിഞ്ഞു. 25 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുക. ഈ പദ്ധതി സംബന്ധമായ ഒരു വിവരങ്ങളും ഒരിടത്തും ലഭ്യമല്ല. കഴിഞ്ഞ മഹാപ്രളയത്തിൽ ഏറ്റവും അധികം പ്രളയ ദുരന്തം ഏറ്റുവാങ്ങേണ്ടിവന്ന ജില്ലയിലെ ആറാട്ടുപുഴ, കോയിപ്പുറം, കുമ്പനാട്, ഇരവിപേരൂർ, കവിയൂർ പ്രദേശങ്ങളിൽ മണ്ണിട്ടുയർത്തി കോൺക്രീറ്റ് മതിലുകൽ തീർത്തും, കാൺക്രീറ്റ് തൂണുകൾക്ക് മുകളിലൂടെയുമാണ് പാത നിർമിക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ ആറാട്ടുപുഴ കഴിഞ്ഞുള്ള മാലക്കര ഭാഗത്ത് 25 അടി ഉയരത്തിൽ വെള്ളം പൊങ്ങി എന്നുള്ളതാണ് വാട്ടർ കമീഷൻെറ ഔദ്യോഗികമായ റിപ്പോർട്ടിൽ പറയുന്നത്. ഇത്രയും വെള്ളം ഉയർന്ന ഭാഗത്തുകൂടിയാണ് വീണ്ടും മണ്ണിട്ട് നികത്തി പുതിയ പാത നിർമിക്കുന്നത്. പ്രളയത്തിൽനിന്ന് ഭാഗ്യംകൊണ്ടാണ് ആയിരക്കണക്കിനാളുകളുടെ ജീവൻ രക്ഷപ്പെട്ടത്. ഇങ്ങനെയൊരു പാതകുടി കെട്ടിപ്പൊക്കി കഴിഞ്ഞ് ഒരു പ്രളയം ഉണ്ടായാൽ ആയിരക്കണക്കിനാളുകളെ കുരുതി കൊടുക്കുന്നതിന് സമാനമായിരിക്കും. ഇപ്പോൾ തയാറാക്കിയിരിക്കുന്ന പദ്ധതിപ്രകാരം കുന്നന്താനം നടയ്ക്കൽ ശിവക്ഷേത്രം, കവിയൂർ ആറാട്ട് എഴുന്നള്ളിക്കുന്ന മഠം, അമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, മരങ്ങാട്ടുചിറയിൽ പണിതുകൊണ്ടിരിക്കുന്ന പുതിയക്ഷേത്രം എന്നിവ നിൽക്കുന്ന സ്ഥലത്തുകൂടിയാണ് പാത കടന്നുപോകുന്നത്. ചെങ്ങന്നൂർ മുതൽ കോട്ടയം വരെയുള്ള അതിവേഗപാത നിലവിലുള്ള ലൈനിലൂടെ തന്നെ ആക്കി മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു പാരിസ്ഥിതികാഘാത പഠനവും ഈ പദ്ധതിക്കായി നടത്തിയിട്ടില്ലന്നും ആേൻറാ ആൻറണി എം.പി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story