Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപിണക്കവും കരച്ചിലും...

പിണക്കവും കരച്ചിലും ഉണ്ടായില്ല; കളിചിരിയോടെ പഠനത്തിന്​ തുടക്കം

text_fields
bookmark_border
പത്തനംതിട്ട: കുട്ടികളുടെ ബഹളവും കരച്ചിലും ഒന്നും ഇല്ലാതെ പുതിയ അധ്യയന വർഷെത്ത പഠനത്തിനു തുടക്കം. പ്രവേശനോത്സവം അവരവരുടെ വീടുകളിലെ ടി.വിക്കു മുന്നിലായി. മാതാപിതാക്കൾക്കും ഉറ്റവർക്കും ഒപ്പം ടി.വികണ്ട് പഠനം തുടങ്ങിയ കുരുന്നുകളിൽ ആർക്കും കരച്ചിലും പരിഭവവുമില്ലായിരുന്നു. പകരം കളിചിരിയുമായായിരുന്നു പഠനം. അതോടെ ഓൺലൈൻ പഠനം കൊച്ചുകുട്ടികൾക്ക് നവ്യാനുഭവമായി. രാവിലെ 8.30ന് പ്ലസ് ടു ഇംഗ്ലീഷ് ക്ലാസോടുകൂടിയാണ് ഓൺലൈൻ പഠനം ആരംഭിച്ചത്. പത്തരയോടെയാണ് ഒന്നാം ക്ലാസുകാർക്ക് വേണ്ടിയുള്ള ക്ലാസ് തുടങ്ങിയത്. ഈ സമയം വീടുകളിൽ മാതാപിതാക്കൾ കൊച്ചുകുട്ടികളെയുംകൊണ്ട് വിക്ടേഴ്സ് ചാനലിനു മുന്നിൽ വന്നിരുന്നു. മീട്ടുപ്പൂച്ചയും കൂട്ടുകാരൻ തങ്കുപ്പൂച്ചയുടെയും കഥ ടീച്ചർ രസകരമായി അവതരിപ്പിച്ചത് കുട്ടികൾക്ക് ഹൃദ്യമായി. ഇതിനിടെ കിട്ടുക്കുരങ്ങൻകൂടി മറ്റൊരു കഥാപാത്രമായെത്തി. ടീച്ചർ പാടിെക്കാടുത്ത ''കൊച്ചുപൂച്ചക്കുഞ്ഞിനൊരു കൊച്ചമളിപറ്റി'' എന്ന കവിത കുട്ടികൾ ഏറ്റുപാടുകയും െചയ്തു. മാതാപിതാക്കളും കുട്ടികളുടെ ഒപ്പമിരുന്ന് ക്ലാസുകൾ കൗതുകത്തോടെ വീക്ഷിച്ചു. മുതിർന്ന കുട്ടികൾ കുറിപ്പുകൾ എഴുതാൻ ബുക്കും പേനയുമൊക്കെ കൈവശം വെച്ചിരുന്നു. സംശയം വന്നവർ ക്ലാസ് കഴിഞ്ഞപ്പോൾ തങ്ങളുടെ അധ്യാപകരെയും ഫോണിൽ വിളിക്കുകയുണ്ടായി. ചിലയിടങ്ങളിൽ വിക്ടേഴ്സ് ചാനൽ കിട്ടിയില്ലെന്ന പരാതിയുമുണ്ട്. സാങ്കേതിക തകരാർ പലയിടത്തുമുണ്ടായി. ഇൻറർനെറ്റിനെ ആശ്രയിച്ചവരാണ് ബുദ്ധിമുട്ടിയത്. ഡിഷ് ആൻറിനയുള്ള വീടുകളിൽ മഴസമയത്ത് സിഗ്നൽ ലഭിച്ചതുമില്ല. ജില്ലയിൽ ഒന്നുമുതൽ പ്ലസ് ടു ക്ലാസുവരെ 1,02,341 കുട്ടികളാണ് പഠിക്കുന്നത്. ഓൺെലെൻ സൗകര്യം ഇല്ലാത്ത 4819 കുട്ടികൾ ജില്ലയിൽ ഉള്ളതായാണ് അധികൃതർ പറയുന്നത്. മലയോരമേഖലയിലെ നിരവധി കുട്ടികൾക്ക് പഠന സൗകര്യം ഇല്ല. ഫോൺ, ടി.വി, ഇൻറർനെറ്റ് സൗകര്യം ഇവർക്ക് ഇല്ല. പഠനസൗകര്യം ഇല്ലാത്തവർ തങ്ങളുടെ അധ്യാപകരെ അറിയിച്ച് പരിഹാരം കാണണമെന്നാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്. ഇതിനായി വാർഡുതലത്തിൽ സൗകര്യം ഒരുക്കും. പാഠപുസ്തകങ്ങൾ തിരുവല്ല ബുക്ക് ഡിേപ്പായിൽ എത്തിയിട്ടുണ്ടെന്നും അത് ഉടൻ അതത് സ്കൂളുകളിൽ എത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പടങ്ങൾ....... മേഖലയിലെ വിദ്യാർഥികളിൽ ആശങ്ക കോന്നി: പൊതുവിദ്യാഭ്യാസ വകുപ്പിൻെറ ഓൺലൈൻ വിദ്യാഭ്യാസ പ്രവേശന പദ്ധതിയിൽ മലയോര മേഖലയിലെ വിദ്യാർഥികൾക്കിടയിൽ ആശങ്ക വർധിക്കുന്നു. ആധുനിക സംവിധാനങ്ങളുടെ ലഭ്യതക്കുറവും ഉപയോഗത്തിൻെറ പരിചയക്കുറവും കാരണം തങ്ങളുടെ പാഠഭാഗങ്ങൾ പഠിക്കാൻ കഴിയുമോയെന്ന് വലിയൊരു ആശങ്കയാണ് മലയോര മേഖലയിലെ കുട്ടികൾക്കിടയിൽ ഉണ്ടായിട്ടുള്ളത്. തിങ്കളാഴ്ച ഓൺലൈൻ സംവിധാനത്തിൽ ക്ലാസുകൾ ആരംഭിച്ചെങ്കിലും പകുതിയിലധികം കുട്ടികൾക്ക് ഇത് പ്രയോജനപ്പെടുത്താൻ സാധിച്ചിട്ടില്ല. വനത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന മേഖലയിലെ ഭൂരിഭാഗം വീടുകളിലും ഇൻറർനെറ്റ് സംവിധാനമോ, വീടുകളിൽ സ്വന്തമായി ലാപ്ടോപ്പോ കമ്പ്യൂട്ടറുകളോ ഇല്ല. ടി.വി ഉള്ളിടങ്ങളിൽ വൈദ്യുതി മുടങ്ങുന്നതും പഠനം മുടക്കുന്നു. എല്ലാ സംവിധാനവുമുള്ള കുട്ടികൾക്ക് തിങ്കളാഴ്ച ക്ലാസുകൾ തുടർച്ചയായി പഠിക്കാനും സാധിച്ചില്ല. നെറ്റ് തകരാർ കാരണം കമ്പ്യൂട്ടറുകൾ ഉപയോഗിക്കാനോ, വിക്ടേഴ്സ് ചാനൽ തുടർച്ചയായി സിഗ്നലുകൾ ലഭിക്കാതെ വന്നതോടെ പല കുട്ടികളുടെയും ആദ്യദിന പഠനം പരീക്ഷണമായി മാറി. കൊക്കാത്തോട്, തേക്കുതോട്, എലിമുള്ളും പ്ലാക്കൽ മേഖലകളിലെ സ്കൂളുകളിൽ ആദിവാസി മേഖലകളിൽനിന്ന് കുട്ടികൾ പഠിക്കുന്നുണ്ട്. ഇവരുടെ ഊരുകളിൽ പുതിയ സംവിധാനം നടപ്പാക്കുക എന്നത് വലിയ പരീക്ഷണം തന്നെയാണ്. കൊക്കാത്തോട് മേഖലകളിലേക്ക് നിലവിൽ കേബിൾ കണക്ഷൻ ഒന്നുമില്ല. ഇവിടെ ഭൂരിപക്ഷം ആൾക്കാരും ഡിഷ് ആണ് ഉപയോഗിക്കുന്നത്. എന്നാൽ, തിങ്കളാഴ്ച ഡിഷ് ഉപയോഗിക്കുന്ന വീട്ടിലെ കുട്ടികൾക്ക് വിക്ടേഴ്സ് ചാനൽ ലഭിച്ചതുമില്ല. പുതിയ രീതിയുടെ പ്രയോജനം ലഭിച്ചത് പട്ടണങ്ങളുമായി ബന്ധപ്പെട്ടു കഴിയുന്ന കുട്ടികൾക്ക് മാത്രമാണ്. കോന്നി വിദ്യാഭ്യാസ ഉപജില്ലയിൽ മൂവായിരത്തിലധികം വരുന്ന കുട്ടികളാണ് ഓൺലൈൻ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമാകേണ്ടവർ. എന്നാൽ, ഭൂരിഭാഗം കുട്ടികൾ തിങ്കളാഴ്ച നെട്ടോട്ടമോടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story