Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലയിൽ ഓൺലൈൻ...

ജില്ലയിൽ ഓൺലൈൻ പഠനസൗകര്യമില്ലാത്തവർ 4819

text_fields
bookmark_border
പത്തനംതിട്ട: സമഗ്രശിക്ഷ അഭിയാന്‍ നടത്തിയ സര്‍വേയില്‍ 4819 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളില്ല എന്ന്് കണ്ടെത്തിയിരുന്നു. ഈ കുട്ടികള്‍ക്ക് പഠനസൗകര്യം ഒരുേക്കണ്ട ചുമതല അതത് സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാർക്കാണ്. പ്രധാന രണ്ട് സ്വകാര്യ ചാനല്‍ ദാതാക്കള്‍ ചാനല്‍ സംപ്രേഷണം ചെയ്യാത്തത് ചില കുട്ടികള്‍ക്ക് പ്രയാസമുണ്ടാക്കി. ഈ ആഴ്ചയിലെ ക്ലാസുകള്‍ അടുത്തയാഴ്ച വീണ്ടും ആവര്‍ത്തിക്കുമെന്നതിനാല്‍ കുട്ടികള്‍ക്ക് ക്ലാസ് നഷ്ടപ്പെടില്ല. ഈ ഒരാഴ്ചക്കാലം പഠന സൗകര്യം ഇല്ലാത്ത കുട്ടികളുടെ എണ്ണം അതത് ക്ലാസ് ടീച്ചര്‍മാർ കൃത്യമായി രേഖപ്പെടുത്തും. സമഗ്ര ശിക്ഷയുടെ നേതൃത്വത്തില്‍ വിദ്യാലയങ്ങള്‍ ഇതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വിവരങ്ങള്‍ ശേഖരിച്ചതിനുശേഷം തുടര്‍ന്ന് ഇനിയും പഠന സൗകര്യം ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. ഒരു വിദ്യാലയത്തിൻെറ പരിധിയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ അനവധി കുട്ടികള്‍ ക്ലാസ് ലഭിക്കുന്നില്ല എന്ന് കണ്ടെത്തിയാല്‍ അവര്‍ക്കായി ആഴ്ചയിലെ ക്ലാസുകള്‍ ഒരുദിവസം ഒന്നിച്ച് സ്‌കൂളില്‍ തന്നെ കാണിക്കുന്നതിനുള്ള ക്രമീകരണമാണ് സംസ്ഥാനതലത്തില്‍ തീരുമാനിച്ചിട്ടുള്ളത്. അരമണിക്കൂര്‍ വീതമുള്ള ക്ലാസുകളാണ് ഒരു ക്ലാസിലേക്ക് ഇപ്പോള്‍ സംപ്രേഷണം ചെയ്യുന്നത്. ക്ലാസുകള്‍ കാണാത്ത കുട്ടികളെ സ്‌കൂളിലെത്തിച്ച് ക്ലാസ് നല്‍കും. ഒരാഴ്ചക്കാലം കൊണ്ട് ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഏതെങ്കിലും സൗകര്യം ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ പഠനത്തില്‍ പങ്കാളികളാകുവാനുള്ള തീവ്ര ശ്രമങ്ങളാണ് വിദ്യാഭ്യാസവകുപ്പും വിവിധ ഏജന്‍സികളും നടത്തിക്കൊണ്ടിരിക്കുന്നത്. വീടുകളിലെത്തി പ്രവേശനോത്സവമൊരുക്കി പാലക്കല്‍ത്തകിടി സര്‍ക്കാര്‍ പള്ളിക്കൂടം പത്തനംതിട്ട: എം.എല്‍.എമാരുടെയും ശിശുവിദഗ്ധൻെറയും നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ സന്ദേശമടങ്ങിയ സമ്മാനപ്പൊതിയുമായി ഒന്നാം ക്ലാസിലെ കുട്ടികളുടെ വീടുകളിലെത്തി പ്രവേശനോത്സവം. കുന്നന്താനം പാലയ്ക്കല്‍ത്തകിടി സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ ഒന്നാംക്ലാസില്‍ ചേര്‍ന്ന കുട്ടികളുടെ വീടുകളിലെത്തിയാണ് സാമൂഹിക അകലംപാലിച്ചും രോഗ പ്രതിരോധ പ്രവര്‍ത്തന സന്ദേശം നല്‍കിയും പ്രവേശനോത്സവം നടത്തിയത്. കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന സൻെറ് മേരീസ് ഗവ. ഹൈസ്‌കൂളില്‍ ഈവര്‍ഷം ഒന്നാംക്ലാസില്‍ ചേര്‍ന്ന കുന്നന്താനം, കറുകച്ചാല്‍ പഞ്ചായത്തുകളില്‍ താമസക്കാരായ കുട്ടികളുടെ വീടുകളില്‍ അതിഥികളായെത്തിയത് എം.എല്‍.എമാരായ അഡ്വ. മാത്യു ടി.തോമസും ഡോ. എന്‍. ജയരാജും പ്രമുഖ റീഹാബിലിറ്റേഷന്‍ സ്‌പെഷലിസ്റ്റ് ആര്‍.ജെ. ധനേഷ് കുമാറുമാണ്. സോപ്പും മാസ്‌കും നോട്ട്ബുക്കും അടങ്ങിയ സമ്മാനപ്പൊതിയുമായി രാവിലെ ഏഴിന് ഇരട്ടക്കുട്ടികളായ അക്‌സ സജൻെറയും ആല്‍ബിന്‍ സജൻെറയും വീട്ടിലേക്ക് മാത്യു ടി.തോമസ് എം.എല്‍.എ കടന്നുചെന്ന് കൈകഴുകുന്നതിൻെറ പ്രാധാന്യവും മാസ്‌ക് ധരിച്ച് പുറത്തിറങ്ങുന്നതിൻെറ പ്രാധാന്യവും വിശദീകരിച്ച് ലഘു ക്ലാസിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടയ്ക്കല്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ വൈകല്യ ചികിത്സയുടെ ചീഫ് കണ്‍സള്‍ട്ടൻറായ ധനേഷ് ഓണ്‍ലൈന്‍ ക്ലാസുകളില്‍ രക്ഷാകര്‍ത്താക്കളുടെ പങ്കിനെപ്പറ്റി ലഘുവിവരണം നല്‍കി. കറുകച്ചാല്‍ പഞ്ചായത്തിലെ കുട്ടികളുടെ വീടുകളില്‍ സമ്മാനപ്പൊതികളുമായി കടന്നുചെന്നത് കാഞ്ഞിരപ്പള്ളി എം.എല്‍.എയായ ഡോ. എന്‍. ജയരാജാണ്. പി.ടി.എ വൈസ് പ്രസിഡൻറ് പി.ടി. ഷിനുവിൻെറ അധ്യക്ഷതയില്‍ നടത്തിയ ലളിതമായ ചടങ്ങുകളില്‍ ജില്ല പഞ്ചായത്ത് അംഗവും പി.ടി.എ പ്രസിഡൻറുമായ എസ്.വി. സുബിന്‍, കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാധാകൃഷ്ണക്കുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത അംഗം എസ്. ശ്രീലേഖ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ടി. സുഭാഷ്, വി.പി. രാധാമണിയമ്മ, സേതു ഭായി, ഹെഡ്മിസ്ട്രസ് ബി. സുനീലാദേവി, മദര്‍ പി.ടി.എ പ്രസിഡൻറ് കൊച്ചുമോള്‍ തോമസ്, ആര്‍. ജയകുമാര്‍, സജന്‍ കുര്യന്‍, ജോണ്‍ വെങ്കോട്ട എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story