Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗ​ർ​ഭി​ണി​യെ...

ഗ​ർ​ഭി​ണി​യെ ക​ണ്ട​ക്ട​ർ ലൈം​ഗി​ക​ചേ​ഷ്​​ട​ക​ൾ കാ​ട്ടിയ സംഭവം: പ്രതിഷേധവുമായി മ​ഹി​ള സം​ഘം

text_fields
bookmark_border
ചി​റ്റാ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ യാ​ത്ര​ചെ​യ്ത ഗ​ർ​ഭി​ണി​യെ ബ​സ്​ ക​ണ്ട​ക്ട​ർ ലൈം​ഗി​ക​ചേ​ഷ്​​ട​ക​ൾ കാ​ട്ടി പീ​ഡി​പ്പി​ച്ചതായി പരാതി നൽകിയ​ സംഭവത്തിൽ നടപടിയുണ്ടാവാത്ത സാഹചര്യത്തിൽ പ്ര​തി​ഷേ​ധ​വു​മാ​യി കേ​ര​ള മ​ഹി​ള സം​ഘം കോ​ന്നി മ​ണ്ഡ​ലം ക​മ്മി​റ്റി രം​ഗ​ത്ത്. ഈ​മാ​സം ആ​റി​ന് കോ​ന്നി–സീ​ത​ത്തോ​ട് റൂ​ട്ടി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ മൂ​ന്നു​ക​ല്ലി​ൽ​നി​ന്ന്​ ചി​റ്റാ​റി​ലേ​ക്ക് യാ​ത്ര​ചെ​യ്ത വീ​ട്ട​മ്മ​യെ​യാ​ണ്​ ക​ണ്ട​ക്ട​ർ ലൈം​ഗി​ക​ചേ​ഷ്​​ട​ക​ൾ കാ​ട്ടി​യ​ത്. ഈ​സ​മ​യം ബ​സി​ൽ മ​റ്റ് യാ​ത്ര​ക്കാ​ർ ഇ​ല്ലാ​യി​രു​ന്നു. വീ​ട്ട​മ്മ ബ​ഹ​ളം​വെ​ച്ച​തോ​ടെ​യാ​ണ് കോ​ന്നി കൂ​ട​ൽ സ്വ​ദേ​ശി​യാ​യ ക​ണ്ട​ക്ട​ർ പി​ൻ​വാ​ങ്ങി​യ​ത്. വീ​ട്ട​മ്മ ചി​റ്റാ​ർ പൊ​ലീ​സി​ലും പ​ത്ത​നം​തി​ട്ട വ​നി​ത സെ​ല്ലി​ലും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ്​ കേ​ര​ള മ​ഹി​ള സം​ഘം കോ​ന്നി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റും സീ​ത​ത്തോ​ട് മൂ​ന്നു​ക​ല്ല് മെം​ബ​റു​മാ​യ ബീ​ന മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തുവ​ന്ന​ത്.
Show Full Article
TAGS:LOCAL NEWS 
Next Story