Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസി​വി​ൽ സ​പ്ലൈ​സ്...

സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​െൻറ വാ​തി​ൽ​പ​ടി അ​രി വി​ത​ര​ണം തു​ട​ങ്ങി

text_fields
bookmark_border
കോ​ന്നി: കോ​ന്നി താ​ലൂ​ക്കി​ൽ സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​​െൻറ വാ​തി​ൽ​പ​ടി അ​രി വി​ത​ര​ണം തു​ട​ങ്ങി. ഈ ​മാ​സം അ​ഞ്ചു​ മു​ത​ലാ​ണ് വാ​തി​ൽ​പ​ടി അ​രി വി​ത​ര​ണം ആ​രം​ഭി​ച്ച​ത്. കോ​ന്നി താ​ലൂ​ക്കി​ലെ അ​രു​വാ​പ്പു​ലം, മൈ​ല​പ്ര, ക​ല​ഞ്ഞൂ​ർ, പ്ര​മാ​ടം, വ​ള്ളി​ക്കോ​ട്, ത​ണ്ണി​ത്തോ​ട് മ​ല​യാ​ല​പ്പു​ഴ, ചി​റ്റാ​ർ സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 145-ൽ​പ​രം റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്കാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മ​പ്ര​കാ​ര​മു​ള്ള ഭ​ക്ഷ്യോ​ൽ​പ​ന്നം വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ഒ​രു ഘ​ട്ട​ത്തി​ൽ അ​രി, ഗോ​ത​മ്പ്, കു​ത്ത​രി, പ​ച്ച​രി, പു​ഴു​ക്ക​ല​രി എ​ന്നി​വ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. റേ​ഷ​ൻ ക​ട​യു​ട​മ​ക​ൾ പ​ണം അ​ട​ക്കു​ന്ന മു​റ​ക്ക്​ ഒാ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും ഒാ​രോ മേ​ഖ​ല​ക​ളി​ലെ​യും റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്ക് മു​ൻ​ഗ​ണ​ന പ്ര​കാ​ര​മാ​ണ്​ വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. കോ​ന്നി ടൗ​ണി​ലാ​ണ് സ​പ്ലൈ​കോ​യു​ടെ മൊ​ത്ത​വി​ത​ര​ണ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വാ​തി​ൽ​പ​ടി അ​രി വി​ത​ര​ണം തു​ട​ങ്ങി അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ 39 റേ​ഷ​ൻ ക​ട​ക​ളി​ലാ​യി 10 ലോ​ഡ് അ​രി​യും ഗോ​ത​മ്പും വി​ത​ര​ണം ചെ​യ്തു. 800 മെ​ട്രി​ക് ട​ൺ റേ​ഷ​ൻ അ​രി​യും ഗോ​ത​മ്പും കോ​ന്നി​യി​ലെ മൊ​ത്ത​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ സം​ഭ​രി​ച്ചി​ട്ടി​ട്ടു​ണ്ട്. റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്തു​ന്ന​തു​വ​രെ റേ​ഷ​ൻ ക​ട​യു​ട​മ​ക​ൾ​ക്ക് ചെ​ല​വ് ഒ​ന്നും ത​ന്നെ വ​രു​ന്നി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​പ്ലൈ​കോ മൊ​ത്ത വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ ക​യ​റ്റി​റ​ക്ക് കൂ​ലി​യും എ​കീ​ക​രി​ച്ചി​ട്ടു​ണ്ട്. വാ​തി​ൽ​പ​ടി അ​രി വി​ത​ര​ണ സ​മ്പ്ര​ദാ​യം പൂ​ർ​ണ​മാ​കു​ന്ന​തോ​ടെ റേ​ഷ​ൻ ക​ട​യു​ട​മ​ക​ളു​ടെ നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കു​ന്ന​തോ​ടൊ​പ്പം കാ​ർ​ഡ്​ ഉ​ട​മ​ക്ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ കൃ​ത്യ​മാ​യി ല​ഭി​ക്കു​ക​യും ചെ​യ്യും.
Show Full Article
TAGS:LOCAL NEWS 
Next Story