Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോ​ഴ​ഞ്ചേ​രി പ​ഴ​യ...

കോ​ഴ​ഞ്ചേ​രി പ​ഴ​യ പ​ള്ളി​യോ​ടം ഇ​ന്ന് മ​ഴു​ക്കീ​റി​ലേ​ക്ക്

text_fields
bookmark_border
പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി പ​ഴ​യ പ​ള്ളി​യോ​ടം വെ​ള്ളി​യാ​ഴ്​​ച മു​ഴു​ക്കീ​ർ ക​ര​യി​ലേ​ക്ക് യാ​ത്ര​യാ​കും. കോ​ഴ​ഞ്ചേ​രി​യി​ൽ പു​തി​യ പ​ള്ളി​യോ​ടം നി​ർ​മി​ക്കു​ന്ന​തി​നാ​ൽ പ​ഴ​യ വ​ള്ളം മ​ഴു​ക്കീ​ർ ക​ര​ക്കാ​ർ​ക്ക് വി​ല​യ്​​ക്ക്​ ന​ൽ​കു​ക​യാ​ണ്. നി​ര​വ​ധി ത​വ​ണ ആ​റ​ന്മു​ള അ​ട​ക്ക​മു​ള്ള ജ​ല​മേ​ള​ക​ളി​ൽ സ​മ്മാ​നം നേ​ടി​യ പ​ള്ളി​യോ​ട​മാ​ണ്. കോ​ഴ​ഞ്ചേ​രി എ ​ബാ​ച്ചി​ൽ​െ​പ​ട്ട വ​ള്ള​മാ​ണി​ത്. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 9.30ന് ​ആ​റ​ന്മു​ള പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ക്ക​ട​വി​ൽ കോ​ഴ​ഞ്ചേ​രി ക​ര​ക്കാ​ർ പ​ള്ളി​യോ​ടം മ​ഴു​ക്കീ​ർ ക​ര​ക്കാ​ർ​ക്ക് കൈ​മാ​റും. തു​ട​ർ​ന്ന് പ​മ്പാ​ന​ദി​യി​ലൂ​ടെ തു​ഴ​ഞ്ഞ് ക​ല്ലി​ശ്ശേ​രി​യി​ലെ​ത്തി​ക്കും. നേ​ര​േ​ത്ത മ​ഴു​ക്കീ​റി​ന് ഉ​ണ്ടാ​യി​രു​ന്ന പ​ള്ളി​യോ​ടം കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ക്ഷ​യി​ച്ചി​രു​ന്നു. പ​ഴ​യ കോ​ഴ​ഞ്ചേ​രി പ​ള്ളി​യോ​ടം മ​ഴു​ക്കീ​ർ പ​ള്ളി​യോ​ടം എ​ന്ന​റി​യ​പ്പെ​ടും. മ​ഴു​ക്കീ​ർ പ​ള്ളി​യോ​ടം ജീ​ർ​ണി​ച്ച​തി​ന് കാ​ര​ണം ഒ​രു ന​ദി ഇ​ല്ലാ​താ​യ​തു​കൂ​ടി​യാ​ണ്. 1980വ​രെ മ​ഴു​ക്കീ​ർ വ​ള്ളം എ​ത്തി​യി​രു​ന്ന​ത് വ​ര​ട്ടാ​റ്റി​ൽ കൂ​ടി​യാ​യി​രു​ന്നു. നീ​രൊ​ഴു​ക്ക് നി​ല​ച്ച​തോ​ടെ വ​ര​ട്ടാ​റ്റ​ൽ കൂ​ടി തു​ഴ​ഞ്ഞ്​​ മ​ഴു​ക്കീ​റി​ലെ വ​ള്ള​പ്പു​ര​യി​ൽ എ​ത്താ​ൻ ക​ഴി​യാ​തെ​വ​ന്നു. തു​ട​ർ​ന്ന് അ​ഞ്ച് കി​ലോ​മീ​റ്റ​ർ ദൂ​രെ​യു​ള്ള മു​റി​യാ​ക്ക​ര ക​ട​വി​ലാ​ണ് 10 വ​ർ​ഷം പ​ള്ളി​യോ​ടം ഇ​ട്ട​ത്. അ​തോ​ടെ ക​ര​ക്കാ​രു​ടെ ശ്ര​ദ്ധ കു​റ​യു​ക​യും നീ​റ്റി​ലി​റ​ക്കാ​തെ വ​ള്ള​പ്പു​ര​യി​ൽ ന​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ജീ​ർ​ണി​ച്ച മ​ഴു​ക്കീ​ർ പ​ള്ളി​യോ​ടം 17 വ​ർ​ഷം മു​മ്പ്​ ആ​ചാ​ര​പ​ര​മാ​യി ദ​ഹി​പ്പി​ച്ചു. എ​ങ്കി​ലും ആ​റ​ന്മു​ള​യി​ൽ മ​ഴു​ക്കീ​റി​​െൻറ താ​ളം ഉ​യ​ര​ണ​മെ​ന്ന ക​ര​ക്കാ​രു​ടെ ആ​ഗ്ര​ഹം സാ​ധി​ച്ചു. ഇ​ത്ത​വ​ണ​ത്തെ ആ​റ​ന്മു​ള വ​ള്ളം​ക​ളി​യി​ൽ മ​ഴു​ക്കീ​ർ പ​ള്ളി​യോ​ട​വും ഉ​ണ്ടാ​കും. കോ​ഴ​ഞ്ചേ​രി​യി​ലെ പ​ഴ​യ പ​ള്ളി​യോ​ടം മ​ഴു​ക്കീ​റി​ലേ​ക്ക് യാ​ത്ര​യാ​കു​മ്പോ​ൾ പു​തി​യ കോ​ഴ​ഞ്ചേ​രി പ​ള്ളി​യോ​ട​ത്തി​​െൻറ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​റ​ന്മു​ള വ​ള്ളം​ക​ളി​ക്ക് മു​േ​മ്പ പ​ള്ളി​യോ​ടം നീ​ര​ണി​യി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. ന​വം​ബ​ർ പ​ത്തി​നാ​ണ് പു​തി​യ പ​ള്ളി​യോ​ട​നി​ർ​മാ​ണ​ത്തി​ന് ഉ​ളി​കു​ത്തി​യ​ത്. ശി​ൽ​പി ച​ങ്ങ​ങ്ക​രി വേ​ണു ആ​ചാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ർ​മാ​ണം .
Show Full Article
TAGS:LOCAL NEWS 
Next Story