Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ​ന്ത​ളം...

പ​ന്ത​ളം സ​ബ്ട്ര​ഷ​റി​ക്ക് ഭീ​ഷ​ണി​യാ​യി വാ​ക​മ​രം

text_fields
bookmark_border
പ​ന്ത​ളം: സ​ബ്ട്ര​ഷ​റി​ക്ക് ഭീ​ഷ​ണി​യാ​യി വാ​ക​മ​രം. പ​ന്ത​ളം സ​ബ്ട്ര​ഷ​റി​യു​ടെ മു​ൻ​വ​ശ​ത്താ​ണ് ഭീ​ഷ​ണി​യു​യ​ർ​ത്തി വാ​ക​മ​രം നി​ൽ​ക്കു​ന്ന​ത്. കൂ​റ്റ​ൻ മ​ര​ത്തി​​െൻറ ചി​ല്ല​ക​ൾ മി​ക്ക​വ​യും ഉ​ണ​ങ്ങി​യ നി​ല​യി​ലാ​ണ്. ഇ​വ ഏ​തു​നി​മി​ഷ​വും നി​ലം​പൊ​ത്താ​റാ​യ സ്​​ഥി​തി​യി​ലാ​ണ്. അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലു​ള്ള മ​ര​ച്ചി​ല്ല​ക​ൾ ഉ​ട​ൻ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​ല്ലെ​ങ്കി​ൽ വ​ലി​യ അ​ത്യാ​ഹി​ത​ത്തി​ന് കാ​ര​ണ​മാ​കും. ചി​ല്ല​ക​ൾ വ​ള​ർ​ന്ന് സ​മീ​പ​െ​ത്ത ന​ഗ​ര​സ​ഭ ക​മ്യൂ​ണി​റ്റി സ​െൻറ​റി​​െൻറ കോ​ൺ​ക്രീ​റ്റും ഇ​ഷ്​​ടി​ക​യും അ​ട​ർ​ന്നു വീ​ണ സ​മ​യ​ത്ത് മു​മ്പ്​ കു​റെ​യെ​ണ്ണം വെ​ട്ടി​മാ​റ്റി​യി​രു​ന്നു. ബാ​ക്കി ചി​ല്ല​ക​ളാ​ണ് ഇ​പ്പോ​ൾ ഉ​ണ​ങ്ങി നി​ലം​പൊ​ത്താ​റാ​യ സ്​​ഥി​തി​യി​ലു​ള്ള​ത്. വേ​രു​ക​ൾ ട്ര​ഷ​റി​യി​ലേ​ക്കു​ള്ള ന​ട​പ്പാ​ത പ​കു​തി​യി​ലേ​റെ ക​വ​ർ​ന്നു ക​ഴി​ഞ്ഞു. ട്ര​ഷ​റി കെ​ട്ടി​ട​ത്തി​​െൻറ അ​ടി​ത്ത​റ​ക്കും ഇ​ത്​ ഭീ​ഷ​ണി​യാ​ണ്. വ​ഴി​യു​ടെ ഇ​രു​ഭാ​ഗ​വും ടൂ ​വി​ല​റു​ക​ളു​ടെ പാ​ർ​ക്കി​ങ്ങും ശേ​ഷി​ച്ച സ്​​ഥ​ല​ത്ത്​ വ​ഴി​വാ​ണി​ഭ​വ​വും കൂ​ടി​യാ​യ​തോ​ടെ ട്ര​ഷ​റി​യി​ലേ​ക്കു പോ​കാ​ൻ ഒ​റ്റ​യ​ടി​പ്പാ​ത മാ​ത്ര​െ​മ​യു​ള്ളൂ. പ​ര​സ​ഹാ​യ​ത്തോ​ടെ എ​ത്തു​ന്ന​വ​ർ ഏ​റെ ക​ഷ്​​ട​പ്പെ​ട്ടാ​ണ് ഇ​വി​ടേ​ക്ക്​ വ​രു​ന്ന​തും പോ​കു​ന്ന​തും. ട്ര​ഷ​റി​യി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്കു​വ​രു​ന്ന​യാ​ൾ ന​ട​ന്ന്​ മാ​വേ​ലി​ക്ക​ര റോ​ഡി​ൽ എ​ത്തു​ന്ന​തു​വ​രെ കാ​ത്തു​നി​ന്നാ​ലെ റോ​ഡി​ൽ നി​ൽ​ക്കു​ന്ന​യാ​ൾ​ക്ക്​ ട്ര​ഷ​റി​യി​ലേ​ക്കു പോ​കാ​ൻ ക​ഴി​യൂ. ഇ​വി​ടെ പൊ​ലീ​സി​​െൻറ സേ​വ​നം ഉ​ണ്ടെ​കി​ലും ഈ ​വ​ക കാ​ര്യ​ങ്ങ​ളി​ൽ അ​വ​ർ​ക്കും താ​ൽ​പ​ര്യ​മി​ല്ല. ട്ര​ഷ​റി​യി​ലേ​ക്കു​ള്ള വ​ഴി​യി​ലൂ​ടെ സ്വ​കാ​ര്യ ബ​സ്​ സ്​​റ്റാ​ൻ​ഡി​ലേ​ക്കും എ​ത്താ​മെ​ന്ന​തി​നാ​ൽ എ​പ്പോ​ഴും ഇ​വി​ടെ ആ​ൾ​ത്തി​ര​ക്കു​മു​ണ്ട്. മ​ര​ച്ചി​ല്ല മു​റി​ച്ചു​മാ​റ്റു​ന്ന​തി​നൊ​പ്പം അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങും വ​ഴി​വാ​ണി​ഭ​വ​വും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story