Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമ​ദ്യ​ശാ​ല​യു​ടെ...

മ​ദ്യ​ശാ​ല​യു​ടെ ക​രാ​റി​ൽ​നി​ന്ന് പി​ൻ​മാ​റി​യ​താ​യി കെ​ട്ടി​ട ഉ​ട​മ

text_fields
bookmark_border
പ​ത്ത​നം​തി​ട്ട: ജ​ന​വാ​സ കേ​ന്ദ്ര​മാ​യ വാ​ര്യാ​പു​രം മു​ക്കൂ​ടി​ൽ തു​ട​ങ്ങി​യ മ​ദ്യ​ശാ​ല​യു​ടെ ക​രാ​റി​ൽ​നി​ന്ന് പി​ൻ​മാ​റി​യ​താ​യി കെ​ട്ടി​ട ഉ​ട​മ ലാ​ൻ​സി​ൻ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പൊ​തു​സ​മൂ​ഹ​ത്തി​​െൻറ വി​കാ​രം മാ​നി​ച്ചാ​ണ് പി​ൻ​മാ​റ്റം. ബാ​ങ്കി​ൽ​നി​ന്ന് ലോ​ൺ എ​ടു​ത്താ​ണ് ബ​ഹു​നി​ല കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്വ​കാ​ര്യ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ര​ണ്ട് മാ​സം മു​മ്പ് മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് മാ​റ്റി. 25,000 രൂ​പ വാ​ട​ക​യാ​യി ല​ഭി​ച്ചി​രു​ന്നു. ബാ​ങ്കി​ൽ വ​ലി​യ തു​ക ലോ​ൺ അ​ട​ക്കേ​ണ്ട​തു​ണ്ട്. പ്ര​തി​സ​ന്ധി​യി​ൽ നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ ത​ന്നെ സ​മീ​പി​ച്ച​ത്. 75,000 രൂ​പ വാ​ട​ക​യും പ​റ​ഞ്ഞു. ഇ​ത് സ​മ്മ​തി​ച്ച താ​ൻ കെ​ട്ടി​ടം വി​ട്ടു​ന​ൽ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ടാ​ണ് ജ​ന​വി​കാ​രം എ​തി​രാ​ണെ​ന്ന് അ​റി​ഞ്ഞ​ത്. ഇ​തേ​തു​ട​ർ​ന്നാ​ണ് പി​ൻ​മാ​റ്റ​മെ​ന്നും ഇ​ക്കാ​ര്യം എ​ക്സൈ​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എം.​ബി. സ​ത്യ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സാം​സ​ൺ തെ​ക്കേ​തി​ൽ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
Show Full Article
TAGS:LOCAL NEWS 
Next Story