Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right...

ക​രി​ങ്ങാ​ലി​പ്പാ​ട​ശേ​ഖ​രം: ആ​ഴം​കൂ​ട്ടി ബ​ണ്ടും ചീ​പ്പും പ​ണി​താ​ൽ വീ​ണ്ടും പ​ച്ച പു​ത​ക്കും–പാ​ട​ശേ​ഖ​ര സ​മി​തി

text_fields
bookmark_border
പ​ന്ത​ളം: ക​രി​ങ്ങാ​ലി​പ്പാ​ട​ത്തെ തോ​ടു​ക​ൾ​ക്ക് ആ​ഴം​കൂ​ട്ടു​ക​യും ബ​ണ്ടും ചീ​പ്പും പ​ണി​യു​ക​യും ചെ​യ്താ​ൽ ഇ​വി​ടം വീ​ണ്ടും പ​ച്ച പു​ത​ക്കു​മെ​ന്ന്​ പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ൾ. ഇ​ങ്ങ​നെ ചെ​യ്താ​ൽ പാ​ട​ത്തി​​െൻറ ഭാ​ഗ​മാ​യ നെ​ല്ലി​ക്ക​ൽ, ഈ​യാം​കോ​ട്, ക​രി​കു​റ്റി​ക്ക​ൽ, വാ​ള​ക​ത്തി​നാ​ൽ, ചി​റ​മു​ടി പാ​ട​ശേ​ഖ​ര​ങ്ങ​ളെ കൃ​ഷി​യോ​ഗ്യ​മാ​ക്കാ​നാ​വും. കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റി​നു ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ലും ക​ർ​ഷ​ക​ർ ഇ​തു പ​റ​യു​ന്നു​ണ്ട്. 20 കൊ​ല്ല​മാ​യി ത​രി​ശു​കി​ട​ക്കു​ന്ന 130 ഏ​ക്ക​ർ പാ​ട​മാ​ണ് ഇ​ത്. പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ളി​ൽ​നി​ന്ന​ക​ന്നു​ള്ള കൃ​ഷി​യാ​ണ് ക​രി​ങ്ങാ​ലി പാ​ട​ശേ​ഖ​ര​ത്തി​ൽ ന​ട​ന്നു​വ​ന്നി​രു​ന്ന​ത്. പാ​ട​ത്തി​​െൻറ ന​ടു​വി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ക​രി​ങ്ങാ​ലി വ​ലി​യ​തോ​ടും അ​തി​​െൻറ ഇ​രു​പ​തോ​ളം കൈ​വ​ഴി​ക​ളും പാ​ട​ത്തി​നു മു​ഴു​വ​ൻ വെ​ള്ളം ന​ൽ​കി​യി​രു​ന്നു. മ​ഴ​ക്കാ​ല​മാ​യാ​ൽ പാ​ട​ത്ത് കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ളം അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലേ​ക്ക് തു​റ​ന്നു​വി​ട്ട് ക​ള​യു​ന്ന​തും വ​ലി​യ തോ​ടു വ​ഴി​ത​ന്നെ​യാ​യി​രു​ന്നു. യ​ന്ത്ര​ങ്ങ​ളും മോ​ട്ടോ​റു​ക​ളും ക​രി​ങ്ങാ​ലി​യി​ൽ എ​ത്തും മു​മ്പ്​ തേ​ക്കു​പാ​ള​യു​പ​യോ​ഗി​ച്ചും കൃ​ഷി​ചെ​യ്തി​രു​ന്നു. അ​ന്ന് ല​ഭി​ച്ചി​രു​ന്ന​ത് നൂ​റു​മേ​നി വി​ള​വാ​യി​രു​ന്നു. വ​ലി​യ​തോ​ടും കൈ​വ​ഴി​ക​ളും ച​ളി​യും പു​ൽ​ക്കാ​ടും മൂ​ടി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തോ​ടെ ക​രി​ങ്ങാ​ലി​പ്പാ​ടം ത​രി​ശി​ലേ​ക്കു​നീ​ങ്ങി. തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വും കൃ​ഷി​യി​ലെ ന​ഷ്​​ട​വും കാ​ര​ണം ഓ​രോ വ​ർ​ഷ​വും കൂ​ടു​ത​ൽ പാ​ട​ങ്ങ​ൾ ത​രി​ശാ​യി തു​ട​ങ്ങി. പ​ല​ത​വ​ണ ക​രി​ങ്ങാ​ലി​യി​ലെ വി​ക​സ​ന​ത്തി​നു പ​ദ്ധ​തി​ക​ളി​ട്ടെ​ങ്കി​ലും ഇ​തൊ​ക്കെ ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം അ​നു​സ​രി​ച്ചു​ള്ള​വ​യ​ല്ലാ​യി​രു​ന്നു. ക​ർ​ഷ​ക സ​മി​തി​ക​ൾ വി​ളി​ച്ചു ചേ​ർ​ത്ത് ആ​വ​ശ്യ​മ​നു​സ​രി​ച്ചു ത​ന്നെ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കാ​നാ​ണ് മ​ന്ത്രി ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്. നെ​ല്ലി​ക്ക​ൽ, ഈ​യാം​കോ​ട്, ക​രി​ങ്കു​റ്റി​ക്ക​ൽ, വാ​ള​ക​ത്തി​നാ​ൽ, ചി​റ​മു​ടി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ നെ​ല്ലി​യ്ക്ക​ൽ ബ​ണ്ടും ചീ​പ്പും പ​ണി​യ​ണ​മെ​ന്നും കീ​പ്ലി ചാ​ൽ ആ​ഴം​കൂ​ട്ടി പു​റം​ബ​ണ്ട് ബ​ല​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ന്ത്രി​ക്കു ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 40 ല​ക്ഷം രൂ​പ ചെ​ല​വാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.
Show Full Article
TAGS:LOCAL NEWS 
Next Story