Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമ​ധ്യ​വേ​ന​ൽ...

മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് സ്​​കൂ​ളു​ക​ൾ പ്ര​വ​ർ​ത്തി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി – ക​ല​ക്ട​ർ

text_fields
bookmark_border
പ​ത്ത​നം​തി​ട്ട: മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് സ്​​കൂ​ളു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​രു​ത് എ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം അ​വ​ഗ​ണി​ക്കു​ന്ന സ്​​കൂ​ളു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ല​ക്ട​ർ അ​റി​യി​ച്ചു. മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് സ്​​കൂ​ളു​ക​ളി​ൽ ക്ലാ​സു​ക​ൾ ന​ട​ക്കു​ന്നി​ല്ല എ​ന്ന കാ​ര്യം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ സ​ർ​ക്കാ​റി​നോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ സി.​ബി.​എ​സ്.​ഇ, ഐ.​സി.​എ​സ്.​ഇ സ്​​കൂ​ളു​ക​ൾ ഉ​ൾ​െ​പ്പ​ടെ സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ്/​അ​ൺ എ​യ്ഡ​ഡ് സ്​​കൂ​ളു​ക​ളി​ൽ മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് ക്ലാ​സു​ക​ൾ ന​ട​ത്ത​രു​തെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വ് ന​ൽ​കി​യി​രു​ന്നു. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ജൂ​ൺ ആ​ദ്യം മാ​ത്ര​മേ സ്​​കൂ​ളു​ക​ളി​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ പാ​ടു​ള്ളൂ. ഇ​തി​നു വി​പ​രീ​ത​മാ​യി അ​വ​ധി​ക്കാ​ല​ത്ത് സ്​​കൂ​ളു​ക​ളി​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച​താ​യി ശ്ര​ദ്ധ​യി​ൽ​െ​പ​ട്ടാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​ലോ ജി​ല്ല ചൈ​ൽ​ഡ് പ്രൊ​ട്ട​ക്​​ഷ​ൻ ഓ​ഫി​സി​ലോ അ​റി​യി​ക്ക​ണം. ഫോ​ൺ: 04692600181,04682319998.
Show Full Article
TAGS:LOCAL NEWS 
Next Story