Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമ​നം നി​റ​ഞ്ഞ്...

മ​നം നി​റ​ഞ്ഞ് പു​ത്ത​നു​ടു​പ്പു​ക​ളും പു​തി​യ അ​റി​വു​ക​ളു​മാ​യി കാ​ടി​െൻറ മ​ക്ക​ൾ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി

text_fields
bookmark_border
പ​ത്ത​നം​തി​ട്ട: മ​നം നി​റ​ഞ്ഞ് പു​ത്ത​നു​ടു​പ്പു​ക​ളും പു​തി​യ അ​റി​വു​ക​ളു​മാ​യി അ​ട്ട​ത്തോ​ട്, മൂ​ഴി​യാ​ർ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലെ എ​ഴു​പ​തോ​ളം വ​രു​ന്ന എ​ൽ.​പി, യു.​പി വി​ദ്യാ​ർ​ഥി​ക​ൾ ജീ​വി​ത​നൈ​പു​ണ്യ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി. സു​ഭ​ക്ഷി​ത​ബാ​ല്യം- സു​ന്ദ​ര​ബാ​ല്യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല ചൈ​ൽ​ഡ് പ്രൊ​ട്ട​ക്​​ഷ​ൻ യൂ​നി​റ്റും പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പും ഹി​ന്ദു​സ്​​ഥാ​ൻ ലാ​റ്റ​ക്സ്​ ഫാ​മി​ലി പ്ര​മോ​ഷ​ൻ ട്ര​സ്​​റ്റും സം​യു​ക്​​ത​മാ​യി ഏ​പ്രി​ൽ 19 മു​ത​ൽ ന​ട​ത്തി​യ ക്യാ​മ്പി​ൽ ആ​വേ​ശ​ത്തോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത​ത്. അ​ക്ഷ​ര​ങ്ങ​ളും അ​ക്ക​ങ്ങ​ളും സ​യ​ൻ​സും ക​ണ​ക്കും പാ​ട്ടു​ക​ളി​ലൂ​ടെ​യും ക​ളി​ക​ളി​ലൂ​ടെ​യും പ​ഠി​ച്ച​ത് കു​ട്ടി​ക​ൾ​ക്ക് വ്യ​ത്യ​സ്​​ത അ​നു​ഭ​വ​മാ​ണ് പ​ക​ർ​ന്നു ന​ൽ​കി​യ​ത്. മൂ​ഴി​യാ​ർ മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ സ്​​ഥി​ര​മാ​യി ക്യാ​മ്പി​ൽ വ​രാ​തി​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​പ്പോ​ൾ ഇ​തു സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​തി​യാ​യ വ​സ്​​ത്ര​ങ്ങ​ളു​ടെ അ​ഭാ​വ​മാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്ന് ബോ​ധ്യ​പ്പെ​ട്ടു. വ​സ്​​ത്ര​ങ്ങ​ൾ ക​ഴു​കി ഉ​ണ​ക്കു​ന്ന ശീ​ലം ഇ​വ​രി​ൽ കു​റ​വാ​യ​തി​നാ​ൽ മു​ഷി​ഞ്ഞ വ​സ്​​ത്ര​വു​മാ​യി ക്യാ​മ്പി​ലെ​ത്താ​ൻ കു​ട്ടി​ക​ൾ മ​ടി​കാ​ണി​ച്ചു. ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യെ സം​ബ​ന്ധി​ച്ച് ര​ക്ഷി​താ​ക്ക​ൾ​ക്ക് ന​ൽ​കി​യ ബോ​ധ​വ​ത്ക​ര​ണ​ത്തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വ​സ്​​ത്ര​ങ്ങ​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കി കു​ട്ടി​ക​ൾ ക്യാ​മ്പി​ലെ​ത്തി തു​ട​ങ്ങി. ക്യാ​മ്പ് ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ വി​വി​ധ ഉൗ​രു​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വാ​ഹ​നം അ​യ​ച്ച് കു​ട്ടി​ക​ളെ സ്​​കൂ​ളി​ലേ​ക്ക് കൊ​ണ്ടു​വ​രു​ക​യും തി​രി​കെ വാ​ഹ​ന​ങ്ങ​ളി​ൽ​ത​ന്നെ അ​വ​രെ വീ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. മൂ​ഴി​യാ​ർ കോ​ള​നി​യി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും ഓ​രോ ജോ​ടി പു​തി​യ വ​സ്​​ത്ര​ങ്ങ​ൾ ക്യാ​മ്പി​െൻറ ഭാ​ഗ​മാ​യി ന​ൽ​കി. അ​വ​ധി​ക്കാ​ല​ത്ത് ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം നി​ല​നി​ന്നി​രു​ന്ന​തി​നാ​ൽ കു​ട്ടി​ക​ൾ​ക്ക് മൂ​ന്നു നേ​ര​വും ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം സു​ഭ​ക്ഷി​ത​ബാ​ല്യം -സു​ന്ദ​ര​ബാ​ല്യം പ​ദ്ധ​തി മു​ഖേ​ന നേ​ര​ത്തേ​ത​ന്നെ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ജി​ല്ല ചൈ​ൽ​ഡ് പ്രൊ​ട്ട​ക്​​ഷ​ൻ ഒാ​ഫി​സ​ർ എ.​ഒ. അ​ബീ​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മാ​പ​ന യോ​ഗ​ത്തി​ൽ ഹി​ന്ദു​സ്​​ഥാ​ൻ ലാ​റ്റ​ക്സ്​ ഫാ​മി​ലി പ്ര​മോ​ഷ​ൻ ട്ര​സ്​​റ്റ് സ്​​റ്റേ​റ്റ് പ്രോ​ഗ്രാം മാ​നേ​ജ​ർ വി​മ​ൽ കു​ട്ടി​ക​ൾ​ക്ക് വ​സ്​​ത്ര വി​ത​ര​ണം ന​ട​ത്തി. ക്യാ​മ്പ് കോ​ഒാ​ഡി​നേ​റ്റ​ർ എം.​കെ. കൃ​ഷ്ണ​കു​മാ​ർ, നാ​രാ​യ​ണ​ൻ, ഷാ​ൻ ര​മേ​ശ് ഗോ​പ​ൻ, വാ​ഹി​ദ, മി​നി, എം. ​പ്ര​കാ​ശ്, ബേ​ബി, വി​നോ​ദി​നി, സ​ഹ​ദ്, ര​ഞ്ജി​ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ക്യാ​മ്പിെൻറ ര​ണ്ടാം​ഘ​ട്ടം ഈ ​മാ​സം 18ന് ​മൂ​ഴി​യാ​റി​ലും അ​ട്ട​ത്തോ​ടി​ലും പു​ന​രാ​രം​ഭി​ക്കും. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ അ​ട്ട​ത്തോ​ട്, മൂ​ഴി​യാ​ർ മേ​ഖ​ല​ക​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളെ​യും സ്​​കൂ​ളി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നു സ​ജ്ജ​രാ​ക്കു​ക എ​ന്ന​താ​ണ് ജീ​വി​ത​നൈ​പു​ണ്യ പ​രി​ശീ​ല​ന ക്യാ​മ്പി​െൻറ പ്ര​ധാ​ന ല​ക്ഷ്യം.
Show Full Article
TAGS:LOCAL NEWS 
Next Story