Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇ​ട​തു​പ​ക്ഷ​ത്തി​ന്...

ഇ​ട​തു​പ​ക്ഷ​ത്തി​ന് മാ​ത്ര​മേ മ​ത​നി​ര​പേ​ക്ഷ​ത സം​ര​ക്ഷി​ക്കാ​നാ​വൂ– മ​റി​യം ധാ​വ്ള

text_fields
bookmark_border
അ​ടൂ​ർ: മ​ത​നി​ര​പേ​ക്ഷ​ത സം​ര​ക്ഷി​ക്കാ​ൻ ഇ​ട​തു​പ​ക്ഷ​ത്തി​ന് മാ​ത്ര​മേ ക​ഴി​യൂ എ​ന്നും കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷ​ത്തിെൻറ ജ​ന​കീ​യ സ്വാ​ധീ​ന​ത്തെ ഭ​യ​പ്പെ​ടു​ന്ന​തു​കൊ​ണ്ടാ​ണ് ആ​ർ.​എ​സ്.​എ​സ്​ നി​ര​ന്ത​രം അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്ന​തെ​ന്നും അ​ഖി​ലേ​ന്ത്യ ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​റി​യം ധാ​വ്ള അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ടൂ​രി​ൽ കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫി​സേ​ഴ്സ്​ അ​സോ. സം​സ്​​ഥാ​ന സ​മ്മേ​ള​ന​ത്തിെൻറ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. വ​ർ​ഗീ​യ ശ​ക്​​തി​ക​ൾ കോ​ൺ​ഗ്ര​സി​നെ​യും ചെ​റു​പാ​ർ​ട്ടി​ക​ളെ​യും വി​ഴു​ങ്ങു​ക​യും നേ​താ​ക്ക​ളെ വി​ല​ക്കെ​ടു​ക്കു​ക​യു​മാ​ണ്. എ​ന്നാ​ൽ, അ​വ​ർ​ക്ക് ഇ​ട​തു​പ​ക്ഷ​ത്തെ വി​ഴു​ങ്ങു​ന്ന​തി​നും വി​ല​ക്കെ​ടു​ക്കു​ന്ന​തി​നു​മാ​വി​ല്ല. വ​ർ​ഗീ​യ ശ​ക്​​തി​ക​ളെ ചെ​റു​ക്കു​ന്ന​തി​ൽ കേ​ര​ളം രാ​ജ്യ​ത്തി​നാ​കെ മാ​തൃ​ക​യാ​ണെ​ന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​ധി​കാ​ര​മേ​റ്റ​തോ​ടെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ നി​ര​ന്ത​രം അ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​ണ്. ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​ക്കൊ​ണ്ട് നി​ർ​ബ​ന്ധ​പൂ​ർ​വം ഭാ​ര​ത് മാ​താ, ജ​യ് ശ്രീ​റാം തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ളി​പ്പി​ക്കു​ക​യും അ​വ​രു​ടെ വി​വാ​ഹ​ങ്ങ​ൾ അ​ല​ങ്കോ​ല​മാ​ക്കു​ക​യും സ​ദാ​ചാ​ര ഗു​ണ്ട​ക​ൾ സ​മാ​ന്ത​ര ​പൊ​ലീ​സാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു. സം​സ്​​ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ് ഡോ. ​എം.​എ. നാ​സ​ർ ര​ക്​​ത​സാ​ക്ഷി പ്ര​മേ​യ​വും സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി പി.​എ​സ്. ശി​വ​പ്ര​സാ​ദ് അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ് ഡോ. ​കെ.​എം. ദി​ലീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ രാ​ജു എ​ബ്ര​ഹാം എം.​എ​ൽ.​എ, കേ​ര​ള എ​ൻ.​ജി.​ഒ യൂ​നി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. മാ​ത്തു​ക്കു​ട്ടി, കെ.​എ​സ്.​ടി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. ഹ​രി​കൃ​ഷ്ണ​ൻ, കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് സെ​ൻ​ട്ര​ൽ ഗ​വ. എം​പ്ലോ​യീ​സ്​ വ​ർ​ക്കേ​ഴ്സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. രാ​ജേ​ന്ദ്ര​ൻ, കെ.​എ​സ്.​ഇ.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​സ്. ബി​ജു​ക്കു​ട്ട​ൻ, കെ.​എം.​സി.​എ​സ്.​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. ശ​ശി​കു​മാ​ർ, കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് യൂ​നി​വേ​ഴ്സി​റ്റി എം​പ്ലോ​യീ​സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​ലാ​ൽ, പി.​എ​സ്.​ഇ.​യു.​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ഷാ​ജ​ഹാ​ൻ, കെ.​എ​ൽ.​എ​സ്.​എ​സ്.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി.​ഡി. ഗോ​ഡ്െ​ഫ്ര, കെ.​എ​സ്.​ഇ.​ബി.​ഒ.​എ പ്ര​സി​ഡ​ൻ​റ് ജെ. ​സ​ത്യ​രാ​ജ​ൻ, ബി.​എ​സ്.​എ​ൻ.​എ​ൽ.​ഇ.​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന​ൻ, എ.​കെ.​ജി.​സി.​ടി സെ​ക്ര​ട്ട​റി ഡോ. ​സ​ന്തോ​ഷ് ടി.​വ​ർ​ഗി​സ്, എ.​കെ.​പി.​സി.​ടി.​എ ട്ര​ഷ​റ​ർ പി.​എ​ൻ. ഹ​രി​കു​മാ​ർ, കെ.​എ​സ്.​എ​സ്.​പി.​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. ര​ഘു​നാ​ഥ​ൻ നാ​യ​ർ, എ.​കെ.​ഡ​ബ്ലു.​എ.​ഒ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ.​വി. സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്വാ​ഗ​ത​സം​ഘം വൈ​സ്​ ചെ​യ​ർ​മാ​ൻ പി.​ബി. ഹ​ർ​ഷ​കു​മാ​ർ സ്വാ​ഗ​ത​വും സം​സ്​​ഥാ​ന ട്ര​ഷ​റ​ർ ഡോ.​സി. സു​ന്ദ​രേ​ശ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story