Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്​​മാ​ർട്ടായി...

സ്​​മാ​ർട്ടായി കൊ​ടു​മ​ൺ പ​ഞ്ചാ​യ​ത്തി​ലെ സ്​​കൂ​ളു​ക​ൾ

text_fields
bookmark_border
കൊ​ടു​മ​ൺ: വി​ദ്യാ​ഭ്യാ​സം അ​ന്ത​ർ​േ​ദ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക്​ ഉ​യ​ർ​ത്തു​ന്ന​തി​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ മ​ന്ത്രി ജെ. ​മേ​ഴ്​​സി​ക്കു​ട്ടി​യ​മ്മ. കൊ​ടു​മ​ൺ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സ്​​മാ​ർ​ട്ട്​ സ്​​കൂ​ളു​ക​ളു​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളെ മി​ക​വി​െൻറ കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​ന്​ 5000 കോ​ടി​യാ​ണ്​ സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ക്കു​ന്ന​ത്​. പു​റ​മെ​യാ​ണ്​ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി വി​ഹി​ത​വും എം.​പി, എം.​എ​ൽ.​എ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നു​ള്ള തു​ക​യും ചെ​ല​വ​ഴി​ക്കു​ന്ന​ത്​. ഇ​ത്​ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ അ​ത്യ​പൂ​ർ​വ മാ​റ്റ​ത്തി​നു ക​ള​മൊ​രു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ലാ​പ്​​ടോ​പ്​ വി​ത​ര​ണം ചി​റ്റ​യം ഗോ​പ​കു​മാ​ർ എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞ​ന്നാ​മ്മ​കു​ഞ്ഞ്​ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ എം.​ആ​ർ.​എ​സ്​. ഉ​ണ്ണി​ത്താ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. സൗ​ദ രാ​ജ​ൻ, ആ​ർ.​ബി. രാ​ജീ​വ്​​കു​മാ​ർ, ബി. ​സ​തി​കു​മാ​രി, സി. ​പ്ര​കാ​ശ്​, ബീ​ന പ്ര​ഭ, കെ. ​ശാ​ര​ദ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story