Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right...

ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി ഏ​റ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്

text_fields
bookmark_border
അ​ടൂ​ർ: ഏ​റ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 18,97,82,06 കോ​ടി വ​ര​വും 18,43,22,350 കോ​ടി ചെ​ല​വും 54,59,711 ല​ക്ഷം രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ടി.​ഡി. സ​ജി അ​വ​ത​രി​പ്പി​ച്ചു. കു​ടും​ബ​ശ്രീ​യെ ശാ​ക്തീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്​​ഥാ​ന വ​നി​ത വി​ക​സ​ന കോ​ർ​പ​റേ​ഷ​നും ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കു​ടും​ബ​ശ്രീ മി​ഷ​നും സം​യു​ക്ത​മാ​യി പ​ഞ്ചാ​യ​ത്തി​ൽ വാ​ട്ട​ർ ബോ​ട്ടി​ലി​ങ്​ യൂ​നി​റ്റ് സ്​​ഥാ​പി​ക്കു​ന്ന​തി​ന് ബ​ജ​റ്റി​ൽ 25 ല​ക്ഷം രൂ​പ നീ​ക്കി​വെ​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ 10നും 70​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന്യൂ ​ഇ​ന്ത്യ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യു​മാ​യി ചേ​ർ​ന്ന് ‘വ്യ​ക്തി​ര​ക്ഷ കു​ടും​ബ​ര​ക്ഷ’ പേ​രി​ൽ സ​മ​ഗ്ര ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് 25 ല​ക്ഷം നീ​ക്കി​വെ​ച്ചു. ഭ​വ​ന​ര​ഹി​ത​ർ​ക്ക് വീ​ടെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​ന് ത​ണ​ൽ എ​ന്ന പേ​രി​ൽ ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി​ക്ക് ഒ​രു​കോ​ടി​യും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ളു​െ​ട ക്ഷേ​മ​ത്തി​ന് ഒ​രു​കോ​ടി​യും ബ​ജ​റ്റി​ൽ നീ​ക്കി​വെ​ച്ചു. വി​ക​ലാം​ഗ ക്ഷേ​മ​ത്തി​ന് 17.5ല​ക്ഷ​വും കാ​ർ​ഷി​ക വി​പ​ണി തു​ട​ങ്ങു​ന്ന​തി​നും വി​ള ഇ​ൻ​ഷു​റ​ൻ​സി​നു​മാ​യി അ​ഞ്ചു​ല​ക്ഷ​വും നീ​ക്കി​വെ​ച്ചു. പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന്​ വി​ഷ​മ​യ പ​ച്ച​ക്ക​റി നി​ർ​മാ​ർ​ജ​നം ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തി​നാ​യി ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ അ​ഞ്ചു​ല​ക്ഷ​വും ത​രി​ശു​കി​ട​ക്കു​ന്ന മു​ഴു​വ​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും നെ​ൽ​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ അ​ഞ്ചു​ല​ക്ഷ​വും ഗ​വ. സ്​​കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന സ്​​കൂ​ൾ കു​ട്ടി​ക​ൾ​ക്ക് പ്ര​ഭാ​ത​ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​ന് അ​ഞ്ചു​ല​ക്ഷ​വും നീ​ക്കി​വെ​ച്ചു. നീ​ന്ത​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​വും പാ​ർ​ക്കും സ്​​ഥാ​പി​ക്കു​ന്ന​തി​ന് 25ല​ക്ഷം രൂ​പ​യും പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളാ​യ മ​ണ​ക്കാ​ല, വ​ട​ക്ക​ട​ത്തു​കാ​വ്, പു​തു​ശ്ശേ​രി​ഭാ​ഗം, അ​ന്തി​ച്ചി​റ ജ​ങ്ഷ​നു​ക​ളി​ൽ വെ​യി​റ്റി​ങ് ഷെ​ഡ് സ്​​ഥാ​പി​ക്കു​ന്ന​തി​ന് 20 ല​ക്ഷ​വും കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ സ്​​ഥ​ല​ങ്ങ​ളി​ൽ മി​നി കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് 50 ല​ക്ഷം രൂ​പ​യും ‘ഇ​രു​ട്ടി​ല്ലാ​ത്ത തെ​രു​വു​ക​ൾ’ പ​ദ്ധ​തി​ക്ക് 17 ല​ക്ഷ​വും ക്ഷീ​ര​വി​ക​സ​ന​ത്തി​ന് അ​ഞ്ചു​ല​ക്ഷ​വും നീ​ക്കി​വെ​ച്ചു. റോ​ഡു വി​ക​സ​ന​ത്തി​ന് നാ​ലു​കോ​ടി നീ​ക്കി​വെ​ച്ചു. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആം​ബു​ല​ൻ​സ്​ വാ​ങ്ങു​ന്ന​തി​ന് എ​ട്ടു​ല​ക്ഷം രൂ​പ​യും ബ​ജ​റ്റി​ൽ നീ​ക്കി​വെ​ച്ചു. പ്ര​സി​ഡ​ൻ​റ്​ പ്ര​സ​ന്ന വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story