Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചു​ഴി​കു​ന്നു...

ചു​ഴി​കു​ന്നു നി​വാ​സി​ക​ൾ​ക്ക്​ ഭീ​ഷ​ണി​യാ​യ പാ​റ​മ​ട​ക്കെ​തി​രെ ജ​ന​കീ​യ സ​മ​രം

text_fields
bookmark_border
കോ​ഴ​ഞ്ചേ​രി: പു​റ​മ്പോ​ക്ക് ഭൂ​മി കൈ​യേ​റി കു​റ​വ​ൻ​കു​ഴി ചേ​റ്റു​ത​ടം ചു​ഴി​കു​ന്നു നി​വാ​സി​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി സ്വ​കാ​ര്യ വ്യ​ക്​​തി ന​ട​ത്തു​ന്ന അ​ന​ധി​കൃ​ത പാ​റ ഖ​ന​നം നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ സ​മ​ര​സ​മ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്ച ജ​ന​കീ​യ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. കോ​ൺ​ഗ്ര​സ്​ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ മാ​ത്യു ക​ല്ലു​ങ്ക​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്​.​എ​ൻ.​ഡി.​പി കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് യൂ​നി​യ​ൻ സെ​ക്ര​ട്ട​റി സ​തീ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ അ​ന്ന​പൂ​ർ​ണാ​ദേ​വി, പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മ​തി സെ​ക്ര​ട്ട​റി റെ​ജി മ​ല​യാ​ല​പ്പു​ഴ, ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി ബി​ജു വി.​ജേ​ക്ക​ബ്, വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ അം​ബു​ജാ​ക്ഷ​ൻ നാ​യ​ർ, റെ​ന്നി രാ​ജു, എ​സ്​.​യു.​സി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി ബി. ​രാ​ജീ​വ്, ര​മേ​ശ​ൻ നാ​യ​ർ, പ​ര​മേ​ശ്വ​ര​ൻ നാ​യ​ർ, പി.​എ​ൻ. സോ​മ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പാ​റ​മ​ട​യു​ടെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന സ​മ​യ​ത്തു​ത​ന്നെ അ​ന​ധി​കൃ​ത​മാ​യാ​ണെ​ന്നും പ്ര​ദേ​ശ വാ​സി​ക​ൾ​ക്ക് ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളെ സം​ബ​ന്ധി​ച്ചും അ​ധി​കൃ​ത​ർ​ക്കും പൊ​ലീ​സ്​ അ​ധി​കാ​രി​ക​ൾ​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് കോ​ഴ​ഞ്ചേ​രി പൊ​ലീ​സ്​ സ​ർ​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ​പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക്​ ഉ​പ​ദ്ര​വം ഉ​ണ്ടാ​കു​ന്ന ത​ര​ത്തി​ൽ പാ​റ​ഖ​ന​നം പാ​ടി​ല്ല എ​ന്ന് ക്വാ​റി ഉ​ട​മ​ക്ക്​ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​മു​ണ്ട്. കോ​യി​പ്രം വി​ല്ലേ​ജ് ഒാ​ഫി​സ​ർ സ​ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി പാ​റ ഖ​ന​നം ന​ട​ത്താ​ൻ പാ​ടി​ല്ല എ​ന്ന് വി​ല​ക്കി. പാ​റ​മ​ട​യു​െ​ട 100 മീ​റ്റ​ർ സ​മീ​പ​മാ​ണ് എ​സ്​.​എ​ൻ.​ഡി.​പി ശാ​ഖാ മ​ന്ദി​രം സ്​​ഥി​തി ചെ​യ്യു​ന്ന​ത്. ഇ​തെ​ല്ലാം മ​റി​ക​ട​ന്ന്​ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളെ ധി​ക്ക​രി​ച്ചാ​ണ് വീ​ണ്ടും ഖ​ന​നം ന​ട​ത്താ​ൻ ഏ​ക​പ​ക്ഷീ​യ​മാ​യി ഉ​ട​മ മു​ന്നോ​ട്ടു​നീ​ങ്ങു​ന്ന​ത്. പാ​റ ഖ​ന​നം തു​ട​ർ​ന്നാ​ൽ ജ​ന​കീ​യ പ​ങ്കാ​ള​ത്തം വ​ർ​ധി​പ്പി​ച്ച് സ​മ​രം ശ​ക​തി​പ്പെ​ടു​ത്തു​മെ​ന്നും ജ​ന​കീ​യ സ​മ​ര​സ​മ​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story