Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതോ​ട്ട​പ്പു​ഴ​ശേ​രി,...

തോ​ട്ട​പ്പു​ഴ​ശേ​രി, പു​ളി​ക്കീ​ഴ് പ​ഞ്ചാ​യ​ത്തു​ക​ള്‍ക്ക് ആ​രോ​ഗ്യ കേ​ര​ളം പു​ര​സ്‌​കാ​രം

text_fields
bookmark_border
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് ന​ല്‍കു​ന്ന 2015-16ലെ ​ആ​രോ​ഗ്യ കേ​ര​ളം പു​ര​സ്‌​കാ​ര​ത്തി​ന് ജി​ല്ല​യി​ല്‍നി​ന്ന് പു​ളി​ക്കീ​ഴ്, തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സം​സ്ഥാ​ന​ത​ല അ​വാ​ര്‍ഡ് പ​ട്ടി​ക​യി​ല്‍ ബ്ലോ​ക്ക്ത​ല​ത്തി​ല്‍ പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം സ്ഥാ​ന​വും ജി​ല്ല​ത​ല അ​വാ​ര്‍ഡ് പ​ട്ടി​ക​യി​ല്‍ തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം സ്ഥാ​ന​വും നേ​ടി​യ​ത് ജി​ല്ല​ക്ക്​ അ​ഭി​മാ​ന​ര്‍ഹ​മാ​യി. സാ​ന്ത്വ​ന പ​രി​ച​ര​ണ രം​ഗ​ത്തും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലും തോ​ട്ട​പ്പു​ഴ​ശേ​രി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​െ​വ​ച്ച​ത്. ആ​ശ പ്ര​വ​ര്‍ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ മാ​സ​ത്തി​ല്‍ 16 ത​വ​ണ കി​ട​പ്പി​ലാ​യ രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി പ​രി​ച​ര​ണം ന​ല്‍കി​വ​രു​ന്നു. സാ​ന്ത്വ​ന പ​രി​ച​ര​ണ രോ​ഗി​ക​ള്‍ക്കും കു​ടും​ബ​ങ്ങ​ള്‍ക്കും തൊ​ഴി​ല്‍ പു​ന​ര​ധി​വാ​സ പ​ദ്ധ​തി ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യി ന​ട​പ്പാ​ക്കി പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മാ​തൃ​ക​യാ​യി. ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​വ​ര്‍ക്ക് സ്‌​കോ​ള​ര്‍ഷി​പ്പി​നാ​യി ര​ണ്ട​ര​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു. പു​ളി​ക്കീ​ഴ് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം സാ​ന്ത്വ​ന പ​രി​ച​ര​ണ പ​രി​പാ​ടി​ക്ക്​ മൂ​ന്ന​ര ല​ക്ഷം രൂ​പ​യും മ​രു​ന്ന് വി​ത​ര​ണ​ത്തി​ന്​ ഒ​ന്ന​ര ല​ക്ഷം രൂ​പ​യും ചെ​ല​വ​ഴി​ച്ചു. ല​ബോ​റ​ട്ട​റി ന​വീ​ക​ര​ണ​ത്തി​ന് നാ​ല​ര ല​ക്ഷം രൂ​പ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​ ര​ണ്ട​ര ല​ക്ഷം രൂ​പ​യും ചെ​ല​വ​ഴി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പി​​െൻറ​യും കി​ല​യു​ടെ​യും ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​ത്തി​​െൻറ​യും സം​ഘ​മാ​ണ് അ​വാ​ര്‍ഡി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട് അ​ഞ്ചി​ന് തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും.
Show Full Article
TAGS:LOCAL NEWS 
Next Story