Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാ​ട്ടു​പ​ന്നി​ക​ളെ...

കാ​ട്ടു​പ​ന്നി​ക​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക്​ രൂ​പം ന​ൽ​കി

text_fields
bookmark_border
റാ​ന്നി: കൃ​ഷി ന​ശി​പ്പി​ക്കാ​ൻ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക്​ ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ രൂ​പം ന​ൽ​കി. ഇ​തി​നാ​യി 50 ല​ക്ഷം രൂ​പ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ നീ​ക്കി​െ​വ​ച്ചു. ടി​ൻ​ഷീ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ കൃ​ഷി​യി​ട​ത്തി​നു​ ചു​റ്റും ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ വേ​ലി​ക​ൾ നി​ർ​മി​ക്കാ​നു​ള്ള​താ​ണ്​ പ​ദ്ധ​തി. കാ​ട്ടു​പ​ന്നി ശ​ല്യം ത​ട​യു​ന്ന​തി​നാ​യി ആ​ദ്യ​മാ​യാ​ണ്​ ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ തു​ക നീ​ക്കി​െ​വ​ക്കു​ന്ന​ത്. കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം ഏ​റെ​യു​ള്ള വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ൾ​ക്കാ​ണ്​ പ​ദ്ധ​തി​യി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ക. ഇ​തി​നാ​യി ഗു​ണ​ഭോ​ക്​​തൃ വി​ഹി​ത​മാ​യി നി​ശ്ചി​ത തു​ക അ​ട​ക്കേ​ണ്ടി​വ​രും. ബാ​ക്കി​വ​രു​ന്ന തു​ക​യാ​ണ്​ ​ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ ന​ൽ​കു​ക. വ​ന​മേ​ഖ​ല​യി​ലും അ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ പോ​ലും കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം ഏ​റി​യ​തോ​ടെ​യാ​ണ്​ പ​ദ്ധ​തി​ക്ക്​ രൂ​പം ന​ൽ​കാ​ൻ ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ തീ​രു​മാ​നി​ച്ച​ത്. പ​ദ്ധ​തി വി​ജ​യി​ക്കു​മെ​ന്ന്​ ക​ണ്ടാ​ൽ വ​രും വ​ർ​ഷ​ങ്ങ​ളാ​യി കൂ​ടു​ത​ൽ തു​ക ഇ​തി​നാ​യി നീ​ക്കി​െ​വ​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്. കൃ​ഷി​യി​ട​ത്തി​നു ചു​റ്റും വേ​ലി സ്ഥാ​പി​ച്ച്​ കൃ​ഷി​യെ സം​ര​ക്ഷി​ച്ച്​ ക​ർ​ഷ​ക​ന്​ ഗു​ണം ചെ​യ്യു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ ഗി​രി​ജ മ​ധു പ​റ​ഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story