Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഹാ​രി​സ​ൺ...

ഹാ​രി​സ​ൺ തോ​ട്ട​ത്തി​ലെ വി​ഷ​പ്ര​യോ​ഗം ഭീ​ഷ​ണി​യാ​കു​ന്നു

text_fields
bookmark_border
വ​ട​ശ്ശേ​രി​ക്ക​ര: ഹാ​രി​സ​ൺ തോ​ട്ട​ത്തി​ലെ വി​ഷ​പ്ര​യോ​ഗം ഭീ​ഷ​ണി​യാ​കു​ന്നു. ന​ട​പ​ടി​െ​യ​ടു​ക്കാ​തെ ആ​രോ​ഗ്യ വ​കു​പ്പും ജി​ല്ല ഭ​ര​ണ​കൂ​ട​വും. പെ​രു​നാ​ട് ളാ​ഹ ഹാ​രി​സ​ൺ റ​ബ​ർ എ​സ്​​റ്റേ​റ്റി​ൽ ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി തു​ട​ർ​ന്നു​വ​രു​ന്ന ക​ള​നാ​ശി​നി പ്ര​യോ​ഗ​മാ​ണ് ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന​ത്. ക​ള​നാ​ശി​നി എ​ന്ന പേ​രി​ൽ അ​പ​ക​ട​ക​ര​മാ​യ വി​ഷ​പ്ര​യോ​ഗ​മാ​ണ് പ്ര​ദേ​ശ​ത്ത് ന​ട​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​ശ​ങ്ക അ​റി​യി​ച്ചി​ട്ടും ഇ​ത് പ​രി​ശോ​ധി​ക്കാ​നോ നി​ർ​ത്തി​വെ​പ്പി​ക്കാ​നോ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ ത​യാ​റാ​യി​ട്ടി​ല്ല. എ​സ്​​റ്റേ​റ്റി​​െൻറ സ​മീ​പ​പ്ര​ദേ​ശ​ത്തെ ആ​ടു​മാ​ടു​ക​ൾ ച​ത്തൊ​ടു​ങ്ങു​ക​യും കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ൾ മ​ലി​ന​പ്പെ​ടു​ക​യും ചെ​യ്ത​താ​യി നേ​ര​ത്തേ​ത​ന്നെ പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഈ​യൊ​രു പ​ശ്ചാ​ത്ത​ല​ത്തി​ൽ പെ​രു​നാ​ട്ടി​ലെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ണ്ടാ​ഴ്ച മു​മ്പ് ക​ള​നാ​ശി​നി പ്ര​യോ​ഗം ത​ട​ഞ്ഞി​രു​ന്നു. അ​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച വി​ഷ​പ്ര​യോ​ഗം ര​ണ്ടു ദി​വ​സ​മാ​യി വീ​ണ്ടും തു​ട​ങ്ങി. വി​വ​രം റ​വ​ന്യൂ, പൊ​ലീ​സ്, ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചു​വെ​ങ്കി​ലും ഹാ​രി​സ​ണെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ധൈ​ര്യ​പ്പെ​ടു​ന്നി​ല്ല. അ​തി​പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​യ പെ​രു​നാ​ട്ടി​ലെ വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്താ​ണ് ക​ള​നാ​ശി​നി പ്ര​യോ​ഗം. ഇ​വി​ടെ വി​ഷ​പ്ര​യോ​ഗ​വും മ​റ്റും ന​ട​ത്തു​ന്ന​തി​ന് പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​​െൻറ നി​രോ​ധ​ന​മു​ള്ള​താ​ണെ​ന്ന്​ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.
Show Full Article
TAGS:LOCAL NEWS 
Next Story