Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ​ള്ളി​ക്ക​ലാ​ർ...

പ​ള്ളി​ക്ക​ലാ​ർ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കൽ; റ​വ​ന്യൂ വ​കു​പ്പി​ന് മെ​ല്ലെ​പ്പോ​ക്ക്

text_fields
bookmark_border
അ​ടൂ​ർ: ജ​ന​കീ​യ മു​ന്നേ​റ്റ​ത്തോ​ടെ ന​വീ​ക​രി​ച്ച പ​ള്ളി​ക്ക​ലാ​റി​​െൻറ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​തി​ൽ റ​വ​ന്യൂ വ​കു​പ്പി​ന് മെ​ല്ലെ​പ്പോ​ക്ക്. പ​ഞ്ചാ​യ​ത്തു​ക​ൾ സ​ഹ​ക​രി​ക്കു​ന്നി​െ​ല്ല​ന്നാ​ണ് റ​വ​ന്യൂ വ​കു​പ്പ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. റ​വ​ന്യൂ വ​കു​പ്പ് പ​ഞ്ചാ​യ​ത്തു​ക​ളെ സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ആ​റ് ന​വീ​ക​ര​ണ​ത്തി​​െൻറ ര​ണ്ടാം​ഘ​ട്ടം എ​ന്ന നി​ല​യി​ൽ കൈ​യേ​റ്റം അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി ഒ​ഴി​പ്പി​ക്കാ​ൻ നോ​ട്ടീ​സ്​ ന​ൽ​കും എ​ന്നാ​ണ് മ​ന്ത്രി തോ​മ​സ്​ ഐ​സ​ക് പ്ര​ഖ്യാ​പി​ച്ച​ത്. കൈ​യേ​റ്റം അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്താ​ൻ നാ​ല് സ​ർ​േ​വ​യ​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ, സ​ർ​േ​വ ന​ട​പ​ടി​ക​ളി​ൽ പു​രോ​ഗ​തി​യു​ണ്ടാ​യി​ല്ല. ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​െൻറ​യും അ​ടൂ​ർ ന​ഗ​ര​സ​ഭ​യു​ടെ​യും ഭാ​ഗ​ത്ത് ര​ണ്ട് കി.​മീ​റ്റ​ർ ദൂ​രം സ​ർ​േ​വ ന​ട​ത്തി​യെ​ന്നും ഇ​വി​ട​ങ്ങ​ളി​ൽ കൈ​യേ​റ്റ​മി​ല്ല​ന്നു​മാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, അ​ടൂ​ർ ന​ഗ​ര​ത്തി​െൻറ ഹൃ​ദ​യ​ഭാ​ഗ​ത്തു​പോ​ലും തോ​ടും തോ​ടു​പു​റ​മ്പോ​ക്കും കൈ​യേ​റി​യ​ത് കാ​ണാം. സ​ർ​േ​വ ന​ട​ത്തു​ന്ന​തി​ന് ആ​റി​െൻറ തീ​ര​ത്തെ കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച്, സ​ർ​വേ​ക്ക​ല്ല് തെ​ളി​ക്കേ​ണ്ട​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളാ​ണ്. പ​ഞ്ചാ​യ​ത്തു​ക​ൾ ഇ​ത് ചെ​യ്യു​ന്നി​െ​ല്ല​ന്നാ​ണ് റ​വ​ന്യൂ വ​കു​പ്പി​െൻറ ആ​ക്ഷേ​പം. എ​ന്നാ​ൽ, സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ ത​യാ​റാ​ണ​ന്നും സ​ർ​േ​വ ന​ട​ത്തു​ന്ന​തി​ന്​ അ​റി​യി​പ്പ്​ ല​ഭി​ച്ചി​െ​ല്ല​ന്നും ഏ​റ​ത്ത്, ക​ട​മ്പ​നാ​ട്, പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഏ​ഴം​കു​ള​ത്ത് ആ​ദ്യം സ​ർ​േ​വ ന​ട​ത്താ​നെ​ത്തി​യ​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ അ​റി​യി​ച്ചി​െ​ല്ല​ന്നും ഇ​ത് ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​പ്പോ​ൾ അ​റി​യി​ച്ചി​ട്ട് വ​രാ​മെ​ന്ന മ​റു​പ​ടി​യാ​ണ് കി​ട്ടി​യ​തെ​ന്നും എ​ന്നാ​ൽ, പി​ന്നീ​ട് ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്തി​ന് അ​റി​യി​പ്പ്​ ല​ഭി​ച്ചി​െ​ല്ല​ന്നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്തു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ സ​ർ​േ​വ തു​ട​ങ്ങി​യ​തും പ​ഞ്ചാ​യ​ത്ത് അ​റി​ഞ്ഞി​ട്ടി​ല്ല. ആ​കെ നാ​ല് സ​ർ​േ​വ​യ​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ്ര​മോ​ഷ​ൻ ട്രാ​ൻ​സ്​​ഫ​ർ ആ​യി. ഏ​റ്റ​വും കൂ​ടു​ത​ൽ കൈ​യേ​റ്റം ന​ട​ന്ന​ത് ക​ട​മ്പ​നാ​ട്, പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ്. പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം 15 കി​ലോ​മീ​റ്റ​ർ ദൂ​രം പ​ള്ളി​ക്ക​ലാ​ർ ഒ​ഴു​കു​ന്നു​ണ്ട്. ഓ​രോ പ​ഞ്ചാ​യ​ത്തി​ലും പ്ര​ത്യേ​കം സ​ർ​േ​വ​യ​ർ​മാ​രെ നി​യോ​ഗി​ച്ച് കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ മ​റ്റ് പ​ല ഒ​ഴി​പ്പി​ക്ക​ലും​പോ​ലെ പ​ള്ളി​ക്ക​ലാ​റ്റി​ലെ കൈ​യേ​റ്റ​മൊ​ഴി​പ്പി​ക്ക​ലും പ്ര​ഹ​സ​ന​മാ​കാ​നാ​ണ് സാ​ധ്യ​ത. റ​വ​ന്യൂ വ​കു​പ്പ്​ അ​ധി​കൃ​ത​ർ ഇ​തു​വ​രെ ക​ട​മ്പ​നാ​ട് പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല. ആ​വ​ശ്യ​പ്പെ​ടു​ന്ന ഏ​ത് സ​ഹാ​യ​വും ചെ​യ്തു​കൊ​ടു​ക്കു​മെ​ന്ന് ക​ട​മ്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ.​ആ​ർ. അ​ജീ​ഷ്കു​മാ​ർ പ​റ​ഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story