Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആ​ദി​പ​മ്പ...

ആ​ദി​പ​മ്പ പു​ന​രു​ജ്ജീ​വ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ജ​ന​കീ​യ വി​ഭ​വ​സ​മാ​ഹ​ര​ണ​ത്തി​ലൂ​ടെ പൂ​ര്‍ത്തീ​ക​രി​ക്കും

text_fields
bookmark_border
പ​ത്ത​നം​തി​ട്ട: വ​ര​ട്ടാ​ർ വീ​ണ്ടെ​ടു​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ഇ​പ്പോ​ള്‍ ന​ട​ന്നു​വ​രു​ന്ന ആ​ദി​പ​മ്പ പു​ന​രു​ജ്ജീ​വ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ജ​ന​കീ​യ വി​ഭ​വ​സ​മാ​ഹ​ര​ണ​ത്തി​ലൂ​ടെ പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സി​​െൻറ അ​ധ്യ​ക്ഷ​ത​യി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്കി​​െൻറ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു യോ​ഗം. ആ​ദി​പ​മ്പ​യു​ടെ ആ​രം​ഭ സ്ഥ​ല​മാ​യ വ​ഞ്ചി​പ്പോ​ട്ടി​ല്‍ ക​ട​വി​ല്‍ താ​ൽ​ക്കാ​ലി​ക ന​ട​പ്പു​പാ​ലം നി​ർ​മി​ച്ച് നി​ല​വി​ലു​ള്ള ച​പ്പാ​ത്ത് പൊ​ളി​ക്കാ​ന്‍ ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. ആ​ദി​പ​മ്പ, വ​ര​ട്ടാ​ര്‍ പു​ന​രു​ദ്ധാ​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി മാ​റ്റി​സ്ഥാ​പി​ക്കേ​ണ്ട പാ​ല​ങ്ങ​ളും മ​റ്റു നി​ർ​മി​തി​ക​ളും പു​തി​യ സാ​മ്പ​ത്തി​ക​വ​ര്‍ഷ​ത്തെ പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി പൂ​ര്‍ത്തീ​ക​രി​ക്കും. വ​ര​ട്ടാ​റി​​െൻറ മു​ഖം തു​റ​ക്കു​ന്ന​തി​നും കാ​ടും പ​ട​ല​ങ്ങ​ളും ത​ട​സ്സ​ങ്ങ​ളും മാ​റ്റി നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ന്ന​തി​നും അ​ധി​ക വി​ഭ​വ​സ​മാ​ഹ​ര​ണം ആ​വ​ശ്യ​മെ​ങ്കി​ല്‍ ഇ​ര​വി​പേ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കും. ആ​ദി​പ​മ്പ​യു​ടെ മു​ഖം തു​റ​ക്കു​ന്ന​തി​നും ത​ട​സ്സ​ങ്ങ​ള്‍ നീ​ക്കു​ന്ന​തി​നും അ​ധി​ക വി​ഭ​വം ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍ കോ​യി​പ്പു​റം പ​ഞ്ചാ​യ​ത്തി​ന് ന​ട​പ്പാ​ക്കാം. പ്രാ​ഥ​മി​ക പ​രി​സ്ഥി​തി ആ​ഘാ​ത​പ​ഠ​നം ജൂ​ലൈ 31ന​കം പൂ​ര്‍ത്തീ​ക​രി​ക്കു​ക​യും ആ​ദി​പ​മ്പ, വ​ര​ട്ടാ​ര്‍ ത​ദ്ദേ​ശ​ഭ​ര​ണ സ​മി​തി​ക​ളി​ല്‍ ച​ര്‍ച്ച​ക്ക്​ ​െവ​ക്കു​ക​യും ചെ​യ്യും. കോ​യി​പ്പു​റം ഇ​ര​വി​പേ​രൂ​ര്‍, കു​റ്റൂ​ര്‍ വി​ല്ലേ​ജു​ക​ളി​ല്‍ ആ​ദി​പ​മ്പ, വ​ര​ട്ടാ​ര്‍ ന​ദി അ​തി​ര് അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ള്ള അ​തി​രു​ക​ല്ല് പ​രി​ശോ​ധി​ച്ച് സ്ഥി​ര​മാ​യി നി​ല്‍ക്കു​ന്ന ത​ര​ത്തി​ല്‍ സ്ഥാ​പി​ക്കും. ചെ​ങ്ങ​ന്നൂ​ര്‍, തി​രു​വ​ന്‍വ​ണ്ടൂ​ര്‍ വി​ല്ലേ​ജു​ക​ളി​ല്‍ ആ​ദി​പ​മ്പ, വ​ര​ട്ടാ​ര്‍ ന​ദി അ​തി​ര് നി​ശ്ച​യി​ക്കു​ന്ന​തി​ന് ജൂ​ലൈ 31ന​കം സ​ർ​വേ പൂ​ര്‍ത്തീ​ക​രി​ച്ച് അ​തി​ര് ക​ല്ല് സ്ഥാ​പി​ക്കും. സ​ര്‍വേ പൂ​ര്‍ത്തീ​ക​രി​ച്ചു ക​ഴി​ഞ്ഞാ​ല്‍ ആ​ദി​പ​മ്പ, വ​ര​ട്ടാ​ര്‍ ന​ദീ​തീ​ര ഗ്രാ​മ​സ​ഭ, വാ​ര്‍ഡ്‌​സ​ഭ ന​ട​ത്തി അ​ഭി​പ്രാ​യ സ​മ​ന്വ​യ​ത്തി​ലൂ​ടെ ന​ദീ​തീ​രം വീ​ണ്ടെ​ടു​ക്കു​ന്ന പ്ര​ക്രി​യ ജ​ന​കീ​യ​മാ​യി നി​ര്‍വ​ഹി​ക്കും. ജ​ല​സേ​ച​ന വ​കു​പ്പ്​ ത​യാ​റാ​ക്കി​യി​ട്ടു​ള്ള വ​ര​ട്ടാ​ര്‍ പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​രേ​ഖ പ​രി​സ്ഥി​തി​കാ​നു​മ​തി ല​ഭ്യ​മാ​ക്കി ന​ട​പ്പാ​ക്കും. ആ​ദി​പ​മ്പ, വ​ര​ട്ടാ​ര്‍ ന​ദീ​ത​ട​ത്തി​ലെ നീ​ര്‍ത്ത​ട മാ​സ്​​റ്റ​ര്‍പ്ലാ​ന്‍ ത​യാ​റാ​ക്കു​ന്ന​തി​ന് മ​ണ്ണ്​ സം​ര​ക്ഷ​ണ വ​കു​പ്പി​ന്​ കീ​ഴി​ല്‍ ച​ട​യ​മം​ഗ​ല​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വാ​ട്ട​ര്‍ഷെ​ഡ് ഡെ​വ​ല​പ്​​മ​െൻറ്​ ആ​ൻ​ഡ്​​ മാ​നേ​ജ്‌​മ​െൻറ്, കേ​ര​ള വ​ഴി പ​രി​ശീ​ല​നം ന​ല്‍കു​ക​യും ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നീ​ര്‍ത്ത​ട വി​ക​സ​ന മാ​സ്​​റ്റ​ര്‍പ്ലാ​ന്‍ ത​യാ​റാ​ക്കു​ക​യും ചെ​യ്യും. മാ​സ്​​റ്റ​ര്‍പ്ലാ​ന്‍ മു​ന്‍ഗ​ണ​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി​യു​മാ​യി സ​മ​ന്വ​യി​പ്പി​ക്കും. കൂ​ടു​ത​ല്‍ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ള്ള പ​ദ്ധ​തി​യു​ണ്ടെ​ങ്കി​ല്‍ അ​ത് പ്ര​ത്യേ​ക​മാ​യി പ​രി​ഗ​ണി​ക്കും.
Show Full Article
TAGS:LOCAL NEWS 
Next Story