Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ​ത്ത​നം​തി​ട്ട...

പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ രൂ​ക്ഷം

text_fields
bookmark_border
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ രൂ​ക്ഷ​മാ​കു​ന്നു. സെ​ൻ​ട്ര​ൽ ജ​ങ്​​ഷ​ൻ ഭാ​ഗ​ത്താ​ണ്​ കു​രു​ക്ക്​ കൂ​ടു​ത​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മാ​ർ​ക്ക​റ്റ്​ ദി​വ​സ​മാ​യ തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ തി​ര​ക്കാ​ണ്​ സെ​ൻ​ട്ര​ൽ ജ​ങ്​​ഷ​നി​ൽ ഉ​ണ്ടാ​കു​ന്ന​ത്. കോ​ഴ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ൾ സെ​ൻ​ട്ര​ൽ ഭാ​ഗ​ത്തു​കൂ​ടി പോ​കു​ന്ന​താ​ണ്​ കു​രു​ക്കി​ന്​ പ്ര​ധാ​ന കാ​ര​ണം. കൂ​ടാ​തെ റോ​ഡു​ക​ളി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങും പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കു​ന്നു. മാ​ർ​ക്ക​റ്റ്​ ദി​വ​സ​ങ്ങ​ളി​ൽ മി​ക്ക വാ​ഹ​ന​ങ്ങ​ളും റോ​ഡ​രി​കി​ൽ പാ​ർ​ക്ക്​ ചെ​യ്യു​ക​യാ​ണ്. പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ റോ​ഡ്, പോ​സ്​​റ്റ്​ ഒാ​ഫി​സ്​ റോ​ഡ്, ടി.​കെ റോ​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വാ​ഹ​ന പാ​ർ​ക്കി​ങ്​ ഗ​താ​ഗ​ത ത​ട​സ്സം ഉ​ണ്ടാ​കു​ന്നു​ണ്ട്. റോ​ഡി​​െൻറ ഇ​രു​ഭാ​ഗ​ത്തു​മാ​ണ്​ പാ​ർ​ക്കി​ങ്. നോ ​പാ​ർ​ക്കി​ങ്​ മേ​ഖ​ല​ക​ൾ​പോ​ലും വാ​ഹ​ന​ങ്ങ​ൾ ​ൈക​യ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്. ടി.​കെ റോ​ഡി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി ജ​ങ്​​ഷ​ൻ മു​ത​ൽ സെ​ൻ​ട്ര​ൽ ജ​ങ്​​ഷ​ൻ​വ​രെ മി​ക്ക സ​മ​യ​ത്തും വാ​ഹ​ന​ക്കു​രു​ക്ക്​ ഉ​ണ്ടാ​കാ​റു​ണ്ട്. ക​ല​ക്​​ട​റേ​റ്റ്​ പ​ടി​ക്ക​ൽ ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ൾ ടി.​കെ റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും ഇ​ട​യാ​ക്കു​ന്നു. ജ​ന​റ​ൽ ആ​ശു​പ​ത്രി പ​ടി​ക്ക​ൽ ആം​ബു​ല​ൻ​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ റോ​ഡി​ലേ​ക്ക്​ ഇ​റ​ക്കി​യാ​ണ്​ പാ​ർ​ക്ക്​ ചെ​യ്യു​ന്ന​ത്.
Show Full Article
TAGS:LOCAL NEWS 
Next Story