Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോ​ഴ​ഞ്ചേ​രി ടൗ​ണി​ൽ...

കോ​ഴ​ഞ്ചേ​രി ടൗ​ണി​ൽ മാ​ലി​ന്യം നി​റ​ഞ്ഞു

text_fields
bookmark_border
കോ​ഴ​ഞ്ചേ​രി: മ​ഴ​ക്കാ​ല​മാ​യ​തോ​ടെ കോ​ഴ​ഞ്ചേ​രി ടൗ​ൺ മ​ധ്യ​ത്തി​ല്‍ ഓ​ട​ക​ള്‍ നി​റ​ഞ്ഞും പൈ​പ്പു​ക​ള്‍ പൊ​ട്ടി​യും മാ​ലി​ന്യം നി​റ​ഞ്ഞു. ച​ന്ത​ക്ക​ട​വു മു​ത​ല്‍ സി. ​കേ​ശ​വ​ന്‍ സ്‌​ക്വ​യ​ര്‍, പൊ​യ്യാ​നി​ല്‍ പ്ലാ​സ​വ​രെ ഭാ​ഗ​ങ്ങ​ളി​ലാ​ണ് കാ​ല്‍ന​ട​പോ​ലും അ​സാ​ധ്യ​മാ​ക്കി ക​ക്കൂ​സ് മാ​ലി​ന്യം ഉ​ള്‍പ്പെ​ടെ റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന​ത്. ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍നി​ന്നു​ള്ള മാ​ലി​ന്യ​വും ഇ​തി​ല്‍പെ​ടും. യ​ഥാ​സ​മ​യം ഓ​ട​ക​ള്‍ വൃ​ത്തി​യാ​ക്കാ​ത്ത​ത്​ മൂ​ല​മാ​ണ് മാ​ലി​ന്യം നി​റ​യാ​ന്‍ കാ​ര​ണ​മാ​യ​ത്. ടൗ​ണി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​മാ​യ സി. ​കേ​ശ​വ​ന്‍ സ്‌​ക്വ​യ​റി​ന് സ​മീ​പം ഓ​ട​നി​റ​ഞ്ഞ് ച​ളി​വെ​ള്ളം സം​സ്ഥാ​ന​പാ​ത​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി. വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് മൂ​ലം കാ​ല്‍ന​ട​ക്കാ​ര്‍ ബു​ദ്ധി​മു​ട്ടി​ലാ​ണ്. പി.​ഡ​ബ്ല്യു.​ഡി റോ​ഡി​ന് സ​മീ​പ​മു​ള്ള ഓ​ട​ക​ളി​ലേ​ക്കാ​ണ് പ​ല​യി​ട​ത്തും ക​ക്കൂ​സി​ലെ പൈ​പ്പു​ക​ളും തു​റ​ന്നു​വെ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പ​റ​യു​ന്നു. ഈ ​മാ​ലി​ന്യ​വും വെ​ള്ള​ത്തി​ലൂ​ടെ ഒ​ഴു​കി റോ​ഡി​ല്‍ അ​ടി​ഞ്ഞു​കൂ​ടു​ക​യാ​ണ്. പ​രാ​തി ല​ഭി​ച്ച​തോ​ടെ ചൊ​വ്വാ​ഴ്​​ച വൈ​കു​ന്നേ​രം ഓ​ട വൃ​ത്തി​യാ​ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ചു. കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​​െൻറ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ര്‍ന്ന് പ​ത്ത​നം​തി​ട്ട പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ന്‍ജി​നീ​യ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ഓ​ട​യോ​ടു​ചേ​ര്‍ന്ന്​ ഉ​ണ്ടാ​യി​രു​ന്ന പ​ഴ​യ കി​ണ​ര്‍ തു​റ​ന്ന് പ​രി​ശോ​ധി​ച്ച് മ​ലി​ന​ജ​ലം ഒ​ഴു​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story