Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightര​ണ്ടു​ വ​ർ​ഷം...

ര​ണ്ടു​ വ​ർ​ഷം മു​മ്പു​ന​ട്ട വൃ​ക്ഷ​ത്തൈ​ക​ൾ സം​ര​ക്ഷ​ണ​മി​ല്ലാ​തെ ന​ശി​ക്കു​ന്നു

text_fields
bookmark_border
പ​ത്ത​നം​തി​ട്ട: റി​ങ്​​ റോ​ഡി​ൽ ന​ട്ട വൃ​ക്ഷ​ത്തൈ​ക​ൾ സം​ര​ക്ഷ​ണ​മി​ല്ലാ​തെ ന​ശി​ക്കു​ന്നു. പ​രി​സ്ഥി​തി ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​പ്പോ​ലും ഇ​വ സം​ര​ക്ഷി​ക്കാ​ൻ ആ​രും ത​യാ​റാ​യി​ല്ല. ന​ഗ​ര​സ​ഭ​യും ഇ​ത്​ ക​ണ്ട​മ​ട്ടി​ല്ല. ഹ​രി​ത​വ​ത്​​ക​ര​ണം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ര​ണ്ടു​ വ​ർ​ഷം മു​മ്പ്​ ന​ഗ​ര​സ​ഭ​യാ​ണ്​ ഇ​വ വെ​ച്ചു​പി​ടി​പ്പി​ച്ച​ത്. തൈ ​സം​ര​ക്ഷി​ക്കാ​നാ​യി ട്രീ​ഗാ​ർ​ഡും സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ന​ട്ടു​​ക​ഴി​ഞ്ഞ്​ ആ​രും ഇ​ത്​ ശ്ര​ദ്ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. വൃ​ക്ഷ​ൈ​ത്ത കാ​ടു​മൂ​ടി​യും ട്രീ​ഗാ​ർ​ഡു​ക​ൾ ഇ​ള​കി​യും കി​ട​ക്കു​ന്നു. കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ ന​ട്ട തൈ​ക​ൾ​ക്ക്​ വ​ള​രാ​നു​ള്ള അ​വ​സ​ര​വും ഇ​ല്ലാ​താ​യി. സ്​​േ​റ്റ​ഡി​യം ഭാ​ഗ​ത്താ​ണ്​ തൈ​ക​ൾ ന​ശി​ച്ചു​ കി​ട​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്​​ച പ​രി​സ്ഥി​തി ദി​ന​ത്തി​ലും സ്​​റ്റേ​ഡി​യം ഭാ​ഗ​ത്ത്​ കു​റെ വൃ​ക്ഷ​ത്തൈ​ക​ൾ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ പു​തി​യ​താ​യി ന​ട്ടി​ട്ടു​ണ്ട്. ഇ​വ​ക്കും ഇ​തേ അ​വ​സ്ഥ​ത​​​​െ​ന്ന​യാ​കും ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​ത്. ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന ക​ന്നു​കാ​ലി​ക​ൾ തൈ​ക​ൾ തി​ന്നു ന​ശി​പ്പി​ക്ക​യും ചെ​യ്യു​ന്നു​ണ്ട്. റി​ങ്​​​റോ​ഡി​ൽ ക​ന്നു​കാ​ലി ശ​ല്യം രൂ​ക്ഷ​മാ​ണ്. റി​ങ്​​​ റോ​ഡ​രി​കി​ൽ ന​ട്ടു​പി​ടി​ച്ചി​ച്ചി​ട്ടു​ള്ള ചെ​ടി​ക​ളും വേ​ണ്ട​ത്ര പ​രി​ച​ര​ണം ഇ​ല്ലാ​തെ കാ​ടു​ക​യ​റി ന​ശി​ക്കു​ക​യാ​ണ്.
Show Full Article
TAGS:LOCAL NEWS 
Next Story