Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ​ന​യോ​ല ബോ​ർ​ഡ്,...

പ​ന​യോ​ല ബോ​ർ​ഡ്, പ്ലാ​വി​ല കി​രീ​ടം, പരിസ്​ഥിതി സൗഹൃദം

text_fields
bookmark_border
കൊ​ടു​മ​ൺ: പ​ന​യോ​ല​ക​ളി​ൽ തീ​ർ​ത്ത സ്വാ​ഗ​ത​ബോ​ർ​ഡു​ക​ളു​മാ​യി ന​വാ​ഗ​ത​രാ​യ കു​രു​ന്നു​ക​ളെ പ്ലാ​വി​ല കി​രീ​ടം ചൂ​ടി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ളും അ​ധ്യാ​പ​ക​രും സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് അ​ക്ഷ​ര​മു​റ്റ​ത്തേ​ക്ക് ആ​ന​യി​ച്ച​പ്പോ​ൾ വ​യ​ലാ വ​ട​ക്ക് ഗ​വ.​എ​ൽ.​പി സ്​​കൂ​ളി​ൽ ന​ട​ന്ന വ​ള്ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ത​ല പ്ര​വേ​ശ​നോ​ത്സ​വം കു​രു​ന്നു​ക​ൾ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി. പ്ലാ​സ്​​റ്റി​ക് വ​സ്​​തു​ക്ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി സ്​​കൂ​ളും പ​രി​സ​ര​വും കു​രു​ത്തോ​ല​ക​ളും പ​ന​യോ​ല​ക​ളും കൊ​ണ്ട് അ​ല​ങ്ക​രി​ച്ച് മാ​റാ​മ്പ് ചെ​ടി​യു​ടെ ഇ​ല​ക​ളി​ൽ സ്വാ​ഗ​ത​വാ​ക്യ​ങ്ങ​ൾ എ​ഴു​തി ഭി​ത്തി​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച് പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി​യ​പ്പോ​ൾ അ​ത് പ്ര​കൃ​തി​യി​ലേ​ക്കു​ള്ള മ​ട​ക്ക​ത്തി​​െൻറ സ​ന്ദേ​ശ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ലി​ലി​മോ​ൾ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ ശി​വ​ശ​ങ്ക​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം എ​ലി​സ​ബ​ത്ത് അ​ബു ന​വാ​ഗ​ത​രെ സ്വീ​ക​രി​ച്ചു. റോ​സ​മ്മ ബാ​ബു​ജി, അ​മ്പി​ളി ജി. ​നാ​യ​ർ, ജ​യ്സി കോ​ശി, ഹെ​ഡ്മി​സ്​​ട്ര​സ്​ എ.​ജെ. രാ​ധാ​മ​ണി, അ​ധ്യാ​പ​ക​രാ​യ കെ.​ആ​ർ. ജ​യ​ശ്രീ, കെ. ​ശ​ശി​ക​ല, കെ. ​ഉ​ഷ, ബി​ന്ദു, സ​ന്ധ്യ, എ​സ്.​എം.​സി ഭാ​ര​വാ​ഹി​ക​ളാ​യ ര​ഘു​നാ​ഥ​ൻ നാ​യ​ർ, വി​ജ​യ​ൻ, സ​ത്യ​വാ​ൻ, ജെ​യ്നി ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Show Full Article
TAGS:LOCAL NEWS 
Next Story