Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആസൂത്രണ സമിതി...

ആസൂത്രണ സമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം ഏഴിന് ആരംഭിക്കും

text_fields
bookmark_border
പത്തനംതിട്ട: 13ാം പഞ്ചവത്സര പദ്ധതി രൂപവത്കരണവും 2017-18 വര്‍ഷത്തെ വാര്‍ഷിക പദ്ധതി തയാറാക്കലും സംബന്ധിച്ച് ജില്ലയിലെ ബ്ളോക്ക് പഞ്ചായത്തുകളിലെയും ഗ്രാമപഞ്ചായത്തുകളിലെയും ആസൂത്രണ സമിതി അംഗങ്ങള്‍, വര്‍ക്കിങ് ഗ്രൂപ്പുകളുടെ അധ്യക്ഷന്മാര്‍, കണ്‍വീനര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം ഏഴിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. രാവിലെ 9.30 മുതല്‍ വൈകീട്ട് നാലുവരെയാണ് പരിശീലനം. ഇലന്തൂര്‍ ബ്ളോക്ക് പഞ്ചായത്ത്, മല്ലപ്പുഴശ്ശേരി, ഇലന്തൂര്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ അംഗങ്ങളുടെ പരിശീലനം ഏഴിനും ചെന്നീര്‍ക്കര, ചെറുകോല്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്തുകളിലുള്ളവര്‍ക്ക് എട്ടിനും നാരങ്ങാനം, ഓമല്ലൂര്‍ പഞ്ചായത്തുകളിലുള്ളവര്‍ക്ക് ഒമ്പതിനും ഇലന്തൂര്‍ ബ്ളോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. റാന്നി ബ്ളോക്ക് പഞ്ചായത്ത്, റാന്നി, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തുകളിലുള്ളവര്‍ക്ക് ഏഴിനും റാന്നി പഴവങ്ങാടി, റാന്നി പെരുനാട്, വടശ്ശേരിക്കര ഗ്രാമപഞ്ചായത്തുകളിലുള്ളവര്‍ക്ക് എട്ടിനും നാറാണംമൂഴി, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തുകളിലുള്ളവര്‍ക്ക് ഒമ്പതിനും സീതത്തോട് ബ്ളോക്ക് പഞ്ചായത്ത്, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലുള്ളവരുടെ പരിശീലനം 10നും റാന്നി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. കോന്നി ബ്ളോക്ക് പഞ്ചായത്ത്, കോന്നി, അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളിലുള്ളവര്‍ക്ക് ഏഴിനും മൈലപ്ര, വള്ളിക്കോട്, തണ്ണിത്തോട് ഗ്രാമപഞ്ചായത്തുകളിലുള്ളവര്‍ക്ക് എട്ടിനും പ്രമാടം, മലയാലപ്പുഴ ഗ്രാമപഞ്ചായത്തുകളിലുള്ളവര്‍ക്ക് ഒമ്പതിനും പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. പറക്കോട് ബ്ളോക്ക് പഞ്ചായത്ത്, ഏഴംകുളം, കൊടുമണ്‍ ഗ്രാമപഞ്ചായത്തുകളിലെ പരിശീലനം ഏഴിനും പള്ളിക്കല്‍, കടമ്പനാട്, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തുകളിലേത് എട്ടിനും ഏറത്ത്, ഏനാദിമംഗലം പഞ്ചായത്തുകളിലേത് ഒമ്പതിനും പറക്കോട് ബ്ളോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. പന്തളം ബ്ളോക്ക് പഞ്ചായത്ത്, കുളനട, മെഴുവേലി ഗ്രാമപഞ്ചായത്തുകളിലെ പരിശീലനം ഏഴിനും പന്തളം തെക്കേക്കര, തുമ്പമണ്‍, ആറന്മുള പഞ്ചായത്തുകളിലേത് എട്ടിനും പന്തളം ബ്ളോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. കോയിപ്രം ബ്ളോക്ക് പഞ്ചായത്ത്, അയിരൂര്‍, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തുകളിലെ പരിശീലനം ഏഴിനും കോയിപ്രം, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തുകളിലേത് എട്ടിനും എഴുമറ്റൂര്‍, പുറമറ്റം ഗ്രാമപഞ്ചായത്തുകളിലേത് ഒമ്പതിനും കോയിപ്രം ബ്ളോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത്, മല്ലപ്പള്ളി, ആനിക്കാട് ഗ്രാമപഞ്ചായത്തുകളിലെ പരിശീലനം ഏഴിനും കോട്ടാങ്ങല്‍, കൊറ്റനാട്, കല്ലൂപ്പാറ പഞ്ചായത്തുകളിലേത് എട്ടിനും കുന്നന്താനം, കവിയൂര്‍ പഞ്ചായത്തുകളിലേത് ഒമ്പതിനും മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത്, കടപ്ര, നിരണം ഗ്രാമപഞ്ചായത്തുകളിലേത് ഒമ്പതിനും പെരിങ്ങര, കുറ്റൂര്‍, നെടുമ്പ്രം ഗ്രാമപഞ്ചായത്തുകളിലെ പരിശീലനം 10നും പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story