Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2017 5:37 PM IST Updated On
date_range 26 April 2017 5:37 PM ISTപകൽച്ചൂട് മിക്കദിവസവും 36 ഡിഗ്രിയിൽ: വരൾച്ച രൂക്ഷം; വെള്ളം തേടി നാട്ടുകാരുടെ നെേട്ടാട്ടം
text_fieldsbookmark_border
പത്തനംതിട്ട: വരൾച്ചയും പകൽച്ചൂടും ജില്ലയെ തള്ളിയിടുന്നത് കടുത്ത ശുദ്ധജലക്ഷാമത്തിലേക്ക്. വെള്ളം ലഭിക്കാതായതോടെ കൃഷിനാശവും വ്യാപകമായി. നദികളും കിണറുകളുമൊക്കെ മാസങ്ങൾക്ക് മുെമ്പ വറ്റി. പകൽച്ചൂട് മിക്കദിവസവും 36 ഡിഗ്രിയിൽ എത്തുന്നുണ്ട്. രാത്രിയും അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. പമ്പ, അച്ചൻകോവിൽ, മണിമല, കല്ലടയാർ നദികളെല്ലാം വരണ്ടു. പമ്പ, അച്ചൻകോവിൽ നദികളുടെ ചില ഭാഗങ്ങളിൽ ഒഴുക്ക് നിലച്ച് വെള്ളം കെട്ടിക്കിടപ്പുണ്ട്. ഇൗ വെള്ളം മാലിന്യം നിറഞ്ഞതിനാൽ ഉപയോഗിക്കാനും കൊള്ളില്ല. അച്ചൻകോവിലാറ്റിൽ ഒമ്പതും പമ്പയാറ്റിൽ എട്ടും ശുദ്ധജല പദ്ധതികളുണ്ട്. മണിമലയാറ്റിൽ 11 പദ്ധതികളും. ഇൗ നദികളിൽ പമ്പിങ്ങിന് ആവശ്യമായ വെള്ളം ഇല്ലാത്തതിനാൽ ജില്ലയിലെ മുഴുവൻ വാർഡ് പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമായി. ചില വാർഡ് പ്രദേശങ്ങളിൽ ജല കിയോസ്കുകൾ സ്ഥാപിക്കാനുള്ള നടപടികളും പൂർത്തിയായിട്ടില്ല. പല സ്ഥലതതും കിയോസ്ക് സ്ഥാപിക്കാനുള്ള സ്റ്റാൻഡിെൻറ പണികൾ പൂർത്തിയായി. 5000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കുകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുക. ദിവസം കുറഞ്ഞത് മൂന്ന് തവണയെങ്കിലും ജല കിയോസ്കുകളിൽ വെള്ളം നിറച്ച് ജലക്ഷാമം പരിഹരിക്കാനാണ് നേരേത്തയെടുത്ത തീരുമാനം. എന്നാൽ, നാട്ടിലെങ്ങും ജലക്ഷാമം അനുഭവപ്പെടുേമ്പാൾ കിയോസ്കുകളിൽ വെള്ളം നിറക്കുന്ന കാര്യവും അത്ര എളുപ്പമാകില്ല. കാർഷിക വിളകൾ പൂർണമായി കരിഞ്ഞ് നശിച്ചിട്ടുണ്ട്. വാഴ, പച്ചക്കറി കൃഷികൾ നശിച്ചു. വയലുകൾ കുഴിച്ചാൽപോലും ജലം ലഭ്യമല്ലാത്ത സ്ഥിതിയാണ്. ജില്ലയുടെ പല ഭാഗത്തും വേനൽക്കാല പച്ചക്കറി കൃഷി തുടങ്ങിയ സമയത്താണ് വരൾച്ച കാര്യമായി ബാധിച്ചത്. പ്രധാന ജലവൈദ്യുതി പദ്ധതിയായ ശബരിഗിരിയുടെ അണക്കെട്ടുകളിലെ ജലസംഭരണശേഷിയും ഒാരോ ദിവസം കഴിയുന്തോറും കുറയുകയാണ്. വൈദ്യുതി ഉൽപാദനത്തിന് പുറമെ വാട്ടർ അതോറിറ്റിയും ഇൗ അണക്കെട്ടുകളിൽനിന്നുള്ള ജലമാണ് ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story