Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതാ​ലൂ​ക്ക്​...

താ​ലൂ​ക്ക്​ ആ​ശു​പ​ത്രി ക്വാ​ർ​ട്ടേ​ഴ്സി​ന് സ​മീ​പ​ത്തെ മാ​ലി​ന്യ​ക്കൂ​മ്പാ​രം നീ​ക്കാ​ൻ ന​ട​പ​ടി

text_fields
bookmark_border
കോന്നി: താലൂക്ക് ആശുപത്രി ക്വാർട്ടേഴ്സിന് സമീപത്തെ മാലിന്യക്കൂമ്പാരം അടിയന്തരമായി നീക്കംചെയ്യാൻ ഇടപെടൽ. താലൂക്ക് ആശുപത്രി ഓഫിസിന് പിറകുവശത്താണ് പ്ലാസ്റ്റിക് മാലിന്യം ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ അലക്ഷ്യമായി തള്ളിയിരിക്കുന്നത്. ഇതുസംബന്ധിച്ച് വാർത്ത വെള്ളിയാഴ്ച ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോന്നിയൂർ പി.കെ. വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലെത്തി മാലിന്യം കുമിഞ്ഞുകൂടിക്കിടക്കുന്ന സ്ഥലം സന്ദർശിച്ചു. ഇദ്ദേഹത്തോടൊപ്പം ആശുപത്രി സൂപ്രണ്ടും ഉണ്ടായിരുന്നു. പിന്നീട് കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. രജനിയുമായി ഫോണിൽ ബന്ധപ്പെട്ട് താലൂക്ക് ആശുപത്രി പരിസരത്ത് കുമിഞ്ഞുകൂടിയിരിക്കുന്ന മാലിന്യം കോന്നി നാരായണപുരം ചന്തയിലെ മാലിന്യസംസ്കരണ പ്ലാൻറിലേക്ക് മാറ്റി സംസ്കരിക്കാൻ ധാരണയായി. ഇനിയും താലൂക്ക് ആശുപത്രി പരിസരത്ത് മാലിന്യം നിക്ഷേപിക്കരുതെന്ന് നിർദേശവും നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story