Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2016 4:29 PM IST Updated On
date_range 31 May 2016 4:29 PM ISTമല്ലപ്പള്ളിയില്‍ മാമ്പഴ, തേന്‍, ഗ്രാമീണ കാര്‍ഷികോല്‍പന്ന മേള
text_fieldsbookmark_border
മല്ലപ്പള്ളി: മലബാര്‍ മാവ് കര്‍ഷകസമിതിയുടെയും എസ്പോസല്‍ കൗണ്‍സില്‍ ഓഫ് റിസോഴ്സ് ആഭിമുഖ്യത്തില്‍ മല്ലപ്പള്ളി നഗരത്തില്‍ മാമ്പഴ ഗ്രാമീണ കാര്‍ഷികോല്‍പന്ന, തേന്‍ കൈത്തറി വിപണന മേള തുടങ്ങി. മൂവാണ്ടന്‍, കുറ്റ്യാട്ടൂര്‍ (നമ്പ്യാര്‍), ബങ്കനപള്ളി, പ്രയൂര്‍, സിന്ദൂരം, സോത്ത, ചക്കരക്കുട്ടി, നീലം, കാലാപാടി, മല്‍ഗോവ, പൈലി (നാട്ടിചേല), ഹുദാദത്ത്, മല്ലിക, കിളിച്ചുണ്ടന്‍ തുടങ്ങിയ പതിനഞ്ചിലേറെ നാടന്‍ ഇനം മാമ്പഴങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ലക്ഷ്യമിട്ടാണ് മേള. കാര്‍ബൈഡോ മറ്റ് രാസവസ്തുക്കളോ ഇല്ലാതെ പരമ്പരാഗത രീതിയില്‍ വൈക്കോലും അറക്കപ്പൊടിയും ഉപയോഗിച്ച് പഴുപ്പിച്ചവയാണ് മേളയിലുള്ളത്. മലബാര്‍ മാവ് കര്‍ഷക സമിതിയിലെ 150 കര്‍ഷകര്‍ ജൈവ രീതിയില്‍ ഉല്‍പാദിപ്പിക്കുന്ന മാങ്ങയാണ് എത്തിക്കുന്നത്. തോട്ടങ്ങളില്‍നിന്ന് പറിച്ചെടുക്കുന്ന മാങ്ങ മൂപ്പനുസരിച്ച് തരംതിരിച്ച് അറക്കപ്പൊടി, വയ്ക്കോല്‍ എന്നിവ ഉപയോഗിക്കുന്നതിനാല്‍ മൂപ്പില്ലാത്തവ പഴുക്കില്ല. മൂപ്പ് എത്താത്തവ തരംതിരിച്ച് ഉപ്പിലിട്ട മാങ്ങ, സ്ക്വാഷ്, അച്ചാര്‍ ഉള്‍പ്പെടെയുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റും. കേരള കാര്‍ഷിക സര്‍വകലാശാല ഉത്തരമേഖലാ ഗവേഷണകേന്ദ്രം പീലിക്കോടിന്‍െറ സാങ്കേതികവിദ്യാ സഹായത്തോടെയാണ് ഈ യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്. ഉപ്പിലിട്ട മാങ്ങ, മാങ്ങയുടെ 15 അച്ചാറുകള്‍, ജാതിക്ക, നെല്ലിക്ക, ഇഞ്ചി, പച്ചമുളക്, കാന്താരിമുളക്, ക്യാരറ്റ്, ബീറ്റ്റൂട്ട്, ചുവന്നുള്ളി, വെളുത്തുള്ളി അച്ചാറുകളുടെ രുചി വൈവിധ്യവും അനുഭവിച്ചറിയാം. ഖാദി ബോര്‍ഡിന്‍െറ സാങ്കേതിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വ്യത്യസ്തയിനം ഓര്‍ഗാനിക് സോപ്പുകള്‍, നൂറുശതമാനം പരിശുദ്ധമായ തേനിന്‍െറയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളായ ജിഞ്ചര്‍ ഹണി, ഗാര്‍ലിക് ഹണി തുടങ്ങിയ തേനിന്‍െറ വൈവിധ്യ ഉല്‍പന്നങ്ങളും മേളയിലുണ്ട്. യു.പി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ബെഡ് ഷീറ്റുകള്‍, ലേഡീസ് ടോപ്പുകള്‍, ജെന്‍റ്സ്, ഖാദി, കുര്‍ത്തകള്‍, തിരുപ്പൂര്‍, ലുധിയാന തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള എക്സ്പോര്‍ട്ട്, ക്വാളിറ്റി കിഡ്സ് വെയറുകള്‍, ടീ ഷര്‍ട്ടുകള്‍, കൂടാതെ വൈവിധ്യമാര്‍ന്ന കിച്ചന്‍ ടൂള്‍സ്, ഫാന്‍സി വസ്തുക്കള്‍ എന്നിവ മേളയിലുണ്ട്. മേളയുടെ ഉദ്ഘാടനം ഞായറാഴ്ച ആന്‍േറാ ആന്‍റണി എം.പി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കുരുവിള ജോര്‍ജ് അധ്യക്ഷതവഹിച്ചു. ആദ്യ വില്‍പന ജില്ലാ പഞ്ചായത്ത് അംഗം എസ്.വി സുബിന്‍ നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇമ്മാനുവല്‍ ജോസഫ്, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.ജി. പ്രകാശ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ എബി ഫ്രാന്‍സിസ് സ്വാഗതവും മലബാര്‍ മാവ് കര്‍ഷക സമിതി സെക്രട്ടറി ഷാജി കെ. ജോര്‍ജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story